Chapter Title : അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ]
അവളുടെ മുഖം എന്നുമൊരു വിങ്ങലായി കിടക്കും എന്നെനിക്ക് അറിയാം..” ആദിത് സതിയെ സൂക്ഷിച്ച് നോക്കി.അവർ ഒന്നും മിണ്ടാതെ തല താഴ്ത്തി.
“അതുകൊണ്ട് തൽക്കാലം അവൾ ഇവിടെ നിൽക്കട്ടെ.പക്ഷെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത് എന്നവളോട് പ്രത്യേകം പറഞ്ഞേക്കണം.”ആദിത് പറഞ്ഞു.
“പുണ്യം കിട്ടും മോനെ.ഞാൻ ആ കുട്ടിയോട് പറഞ്ഞിട്ട് വരം.” സതി സന്തോഷത്തോടെ പറഞ്ഞു.
അവർ അടുക്കളയിൽ ചെന്നപ്പോൾ വർഷ പാത്രം കഴുകുകയായിരുന്നു.
“ഞാൻ ഇറങ്ങുവാ അമ്മെ”
പാത്രം തിരിച്ച് പാതകത്തിൽ വെച്ചിട്ട് വർഷ തന്റെ ബാഗ് എടുത്ത് പോവാൻ ഒരുങ്ങി .
“മോള് ഇവിടെ എന്റെ കൂടെ കൂടുന്നോ ?” സതി വർഷയോട് ചോദിച്ചു.
“സാർ സമ്മതിച്ചോ?” വിശ്വാസം വരാത്തപോലെ അവൾ സതിയെ നോക്കി.
“സമ്മതിച്ചു.പക്ഷെ കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. അടുക്കളക്കാര്യത്തിനപ്പുറം വീട്ടുകാര്യങ്ങളിൽ ഇടപെടാൻ വരരുത്.ഇവിടെ നടക്കുന്ന പലതും കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം.വീട്ടിനകത്തെ കാര്യങ്ങൾ പുറത്താരോടും ചെന്ന് പറയരുത്. മനസ്സിലായോ?” സതി വർഷയോട് ചോദിച്ചു..
“ഞാൻ പരദൂഷണം പറഞ്ഞ് നടക്കാറില്ല അമ്മെ.അമ്മയ്ക്ക് എന്നെ വിശ്വസിക്കാം .” വർഷ അവർക്ക് ഉറപ്പ് നൽകി.
“ഞാൻ എന്റെ തുണിയൊക്കെ എടുത്തിട്ട് വരാം അമ്മെ.ഈ സാധനങ്ങൾ ഒക്കെ തിരിച്ച് ഏൽപ്പിക്കുകയും വേണം.” വർഷ അവരോട് യാത്ര പറഞ്ഞ് അടുക്കളയുടെ പിൻവശത്തുകൂടി ഇറങ്ങി ഗേറ്റിനരികിലേക്ക് നടന്നു..
മുറ്റത്ത് എത്തിയതും അവൾ തിരിഞ്ഞു നോക്കി.അവിടെ വീടിന്റെ ബാൽക്കണിയിൽ അവളെ തന്നെ നോക്കി ആദിത് നിൽപ്പുണ്ടായിരുന്നു.അവൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കിയതിനു ശേഷം തന്റെ ഷോൾഡർ ബാഗ് ഒന്നുകൂടി വലിച്ചിട്ട് വെളിയിലേക്ക് നടന്നു. വർഷയുടെ മുഖം കാണും തോറും മറ്റാരുടെയോ ഓർമ്മകൾ തികട്ടി വന്ന് അവന്റെ
💬 Comments
View all comments