0%

Chapter Title : അന്ന് പെയ്ത മഴയില്‍ [Master]

Author : Master Read All Parts 950

ചാന്‍സ് കിട്ടും.

കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കതകില്‍ മുട്ടുകേട്ടു; ഞാന്‍ വേഗം ചെന്നു തുറന്നു. പുറത്ത് അഴകിന്റെ ദേവതയെപ്പോലെ എന്റെ ധന്യ നില്‍പ്പുണ്ടായിരുന്നു. അവളെ കണ്ട നിമിഷം തന്നെ ഞാന്‍ അവളെ പ്രേമിച്ചു കഴിഞ്ഞിരുന്നു. കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും ഇതേപോലെ പ്രേമിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ട്. ദീപയെ അല്പം മുന്‍പ് വരെ ഞാന്‍ പ്രേമിച്ചിരുന്നു. ധന്യയെ കണ്ടതോടെ ആ പ്രേമം നാടുവിട്ടു.

“എന്താ സര്‍ വരണം എന്ന് പറഞ്ഞത്” അവള്‍ തുടുത്ത മുഖത്ത് പുഞ്ചിരി വരുത്തി ചോദിച്ചു.

“വാ..കയറി ഇരിക്ക്..” ഞാന്‍ അവളെ അകത്തേക്ക് വിളിച്ചു.

“വല്യമ്മ വേഗം ചെല്ലണം എന്ന് പറഞ്ഞാ വിട്ടത്” അവള്‍ മടിച്ചുമടിച്ച് ഉള്ളിലേക്ക് കയറിക്കൊണ്ട്‌ പറഞ്ഞു.

“എന്തിനാ..അവിടെ ആരാണ്ട്രെ കല്യാണം നടക്കുന്നുണ്ടോ?”

ധന്യ കുടുകുടെ ചിരിച്ചു. ആ ചിരി കണ്ടു ഞാന്‍ മയങ്ങിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

“സാറ് വല്യ തമാശക്കാരനാ അല്ലെ” ചിരിക്കിടെ അവള്‍ ചോദിച്ചു.

“ഒവ്വ..ഇന്ന് തമാശ പറയാന്‍ പോകാന്‍ പറ്റിയില്ല.അതുകൊണ്ട് ഇവിടെ പറഞ്ഞേക്കാം എന്ന് വിചാരിച്ചു..”

അവള്‍ വീണ്ടും ചിരിച്ചു.

“ഇരിക്ക് പെണ്ണെ..”

എന്റെ പെണ്ണെ വിളി അവളുടെ മുഖം തുടുപ്പിച്ചു; അവള്‍ സോഫയില്‍ മെല്ലെ ഇരുന്നു.

“ധന്യയ്ക്ക് കുടിക്കാന്‍ ചായ...കോഫി..ജ്യൂസ്..എന്തെങ്കിലും?”

“ഒന്നും വേണ്ട.സാറ് എന്തിനാ വിളിപ്പിച്ചത്? ജോലി വല്ലോം ഉണ്ടോ?”

“എന്റെ പെണ്ണെ ഒരു ജോലീം ഇല്ല. നിന്നെ കണ്ടപ്പോള്‍, ലളിതാമ്മ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ ഒന്ന് സംസാരിക്കണം എന്ന് തോന്നി..നിനക്ക് താല്പര്യം ഇല്ലെങ്കില്‍ പൊക്കോ..ജോലി ഉള്ളപ്പോള്‍ ഞാന്‍ വിളിക്കാം..”

ധന്യ അത്ഭുതത്തോടെ എന്നെ നോക്കി. എന്താണ് അവള്‍ ചിന്തിക്കുന്നത് എന്നെനിക്ക് മനസിലായില്ല.

💬 Comments

View all comments