അന്നു പെയ്ത മഴയിൽ [Rolexx]
📝 Ongoing
👁 242759 views ❤ 246 likes 💬 12 comments
അന്നു പെയ്ത മഴയിൽ
Annu Peitha Mazhayil | Author : Rolexx
പതിവുപോലെ അന്നും എൻ്റെ കണ്ണുകളിൽ നിന്നും ഞാനറിയാതെ തന്നെ കണ്ണുനീർ ഡാം തുറന്നു വെള്ളം പോകും പോലെ ഒഴുകാൻ തുടങ്ങി.ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി എന്ന് എനിക്ക് തന്നെ ഓർമ്മയില്ല.നഷ്ട പ്രണയം എന്റെ മനസ്സിനെയും ബാധിച്ചിരുന്നു.
രാത്രികളിൽ എന്റെ കണ്ണുകൾ മാത്രമാണ് അടഞ്ഞിരുന്നത്.എന്റെ മനസ്സ് അവളുടെ ഓർമ്മകളിൽ തുറന്നിരിക്കുകയായിരുന്നു.ശാരിക അതായിരുന്നു അവളുടെ പേര്.അവൾ ഇനി ഒരിക്കലും തന്റേതാകില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ എനിക്ക് കഴിയുമായിരുന്നില്ല.
നീണ്ട പത്ത് വർഷത്തോളം അവൾ അടുത്തുണ്ടായിട്ടും ഒരിക്കൽ പോലും എന്റെ ഇഷ്ടം തുറന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല.തുറന്ന് പറയാൻ ശ്രമിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു.എനിക്ക് എന്റേതായ കാരണങ്ങൾ കുറെയേറെ ഉണ്ടായിരുന്നു.
കേൾക്കുന്ന മറ്റുള്ളവർക്ക് അത് ഒരു ഭ്രാന്തൻ അല്ലെങ്കിൽ മണ്ടൻ ചിന്തകളായി തോന്നുമെങ്കിലും എനിക്ക് അത് എൻ്റെ ശരികളായിരുന്നു.എന്നാലും ഒരിക്കലെങ്കിലും എൻ്റെ ഇഷ്ടം തുറന്നു പറയാത്തതിന്റെ സങ്കടം എന്നെ കൂടുതൽ വിഷമിപ്പിച്ചു.
പ്രണയിക്കാതിരിക്കുന്നതിനേക്കാൾ പ്രണയിച്ച് നഷ്ടപ്പെടുത്തുന്നതാണ് നല്ലത് എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്.പക്ഷേ നഷ്ടപ്പെട്ടവനല്ലെ അതിന്റെ വേദന അറിയൂ.പകലുകൾ എന്തൊക്കെയോ ചെയ്ത് ഞാൻ തള്ളിനീക്കി.രാത്രികളിൽ അവളുടെ ഓർമ്മകളിൽ ജീവിച്ചു.മദ്യപാനശീലം ഇല്ലാത്തതിനാൽ അതിൽ
💬 Comments
View all comments