Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]
വിൻഡോ സീറ്റാണ് ഇഷ്ടോന്ന് "'
"'അതൊക്കെയാതെ .. ഇന്ന് നീയുണ്ടല്ലോ കൂടെ വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാൻ .തനിച്ചാവുമ്പോഴാ ബോറ് . ഓരോന്നൊക്കെ ചിന്തിച്ചിരിക്കാൻ നല്ല സുഖമല്ലേ ..നീ ഒരെണ്ണം കൂടി കഴിക്ക് "' ദേവൻ വെയിറ്ററോട് ഒരു ബക്കാർഡി കൂടി പറഞ്ഞിട്ട് ബില്ലെടുക്കാൻ നിർദ്ദേശിച്ചു .
"' ഇത്രേം കഴിച്ചു ശീലമില്ല ദേവേട്ടാ . പണിയാകുമോ ?'''
"' നീയോ ..നല്ല ആരോഗ്യമുണ്ടല്ലോടാ . ഒരു പണിയുമാകില്ല . അഥവാ ആയാൽ നിന്നെ എത്തേണ്ടിടത്തെത്തിച്ചേ ഞാൻ പോകൂ .അത് പോരെ ? നിന്റെയീ പ്രായത്തിൽ ഞാൻ അര ലിറ്ററൊക്കെ പടാപടാന്ന് അടിക്കുവായിരുന്നു .""
"'ഇപ്പഴും ഒട്ടും കുറവില്ല "' റോണി പാതി കാലിയായ ബോട്ടിലിൽ നോക്കിയാണ് പറഞ്ഞത് .
"'' പണ്ട് കാഞ്ഞിരപ്പള്ളീല് നാടനടിച്ചു ശീലമാ . അന്നൊക്കെ കിട്ടുന്ന പണിക്കൊക്കെ പോകും , വൈകിട്ടാവുമ്പോ വാറ്റും പോത്ത് ഫ്രെയും നിർബന്ധമാ . അതൊക്കെ ഒരു കാലം. പെണ്ണ് കെട്ടിയപ്പോ എല്ലാം നിന്നു "'
"'ചേട്ടനെങ്ങനെയാ ഇവിടെ വന്ന് പെൺ കെട്ടിയത് "'
"'നാട്ടിലെനിക്ക് പെണ്ണ് കിട്ടുവോ ? പറഞ്ഞില്ലേ സകല അലമ്പിനും ഉണ്ടാരുന്നു . വെടിവെപ്പ് വരെ ..ഏത് "'' ദേവൻ റാണിയുടെ അടുത്തേക്ക് നീങ്ങി മെല്ലെ പറഞ്ഞു "''
""' അപ്പഴാ ഒരു ചിറ്റയെ പാലക്കാട് കെട്ടിച്ചേ. അവര് വഴി വന്ന ബന്ധമാ . പിന്നെ ഭാമയെ കണ്ടപ്പോ അത് മതീന്നും വെച്ചു . അവളുടെ അച്ഛൻ മരിക്കുന്ന വരെ ഞങ്ങള് നാട്ടിലായിരുന്നു . പിന്നെ പട്ടാമ്പിലേക്ക് പോയി . അവിടെയിച്ചിരി സ്ഥലമുണ്ട് .അവിടെ
💬 Comments
View all comments