Chapter Title : അന്നയുടെ ജോർജ് 3 [Garuda]
ചേർന്നുള്ള നിൽപ്പ് അവന്റെ സിരകളെ നിശ്ചലമാക്കി.
അവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. അങ്ങോട്ട് മിങ്ങോട്ടും കണ്ണുകൾ എന്തൊക്കെയോ പറയുന്നു. ആദ്യമായിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനെ ചിരിക്കുന്നതും ഇത്രെയും അടുത്ത് നിൽക്കുന്നതും. അവളാണെങ്കിൽ മാറുന്നുമില്ല.
എന്തൊരധികാരത്തിലാണ് അവൾ നിൽക്കുന്നത്. ആകെ കുറച്ചു കാലത്തെ പരിചയമേ ഒള്ളു. അവളുടെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ സ്പർശിക്കുന്നത് പോലെ തോന്നി. പന്തലിലെ കല്യാണത്തിന് ഒരുക്കിയ വിവിധ വർണ്ണ പ്രകാശങ്ങൾ അവരുടെ ആ നിൽപ്പ് കൂടുതൽ ഭംഗിയാക്കി.
ആകാശത്തു നിന്നും ചന്ദ്രൻ അവരെ നോക്കി കൊണ്ടേയിരുന്നു. അവരുടെ ചുണ്ടുകൾ തമ്മിൽ മുത്താൻ ആകാശത്തെ നക്ഷത്രങ്ങൾ പോലും ആഗ്രഹിച്ചു. അവരറിയാതെ തന്നെ ചുണ്ടുകൾ തമ്മിൽ മുട്ടിപോകുമെന്ന അവസ്ഥ.
ജോർജെ... താഴെ നിന്നും അപ്പച്ചൻ വിളിക്കുന്നത് കേട്ടു രണ്ടു പേരും മാറി നിന്നു. എന്തോ നാണം കൊണ്ട് അവൾ തല തിരിച്ചു താഴേക്കു നടന്നു. എന്താണ് നടന്നത് എന്ന് പോലും മനസിലാക്കാതെ അവനും കൂടെ പോയി.
എല്ലാവരും അവരെ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരും ഒരുമിച്ചു വീട്ടിൽ നിന്നിറങ്ങി വന്നു. അവന്റെ കൂട്ടുകാർ അത് കണ്ടു കണ്ണ് തള്ളി ഇരിക്കുകയാണ്.
അന്ന : ചിരിച്ചുകൊണ്ട്. Da ഞാൻ പോകുവാ. കൂൾ ആയിരിക്ക്. ഓക്കേ. എനിക്ക് നിന്റെ മറ്റേ charector ആണിഷ്ടം. അവന്റെ കയ്യിൽ മൃദുലമായി പിടിച്ചു സമാധാനിപ്പിച്ചിട്ടു അവൾ കാറിൽ കയറി. ആദ്യമായി ഒരു പെൺകുട്ടി തന്റെ കയ്യിൽ പിടിച്ചപ്പോൾ എന്തോ ഒരു ഫീൽ ആയിരുന്നു അവനു.
അപ്പോഴേക്കും ചേച്ചി അവനെ വന്നു കെട്ടിപിടിച്ചു കരഞ്ഞു. വീണ്ടും കരയുന്നതിന് മുൻപേ ജോർജ് അവളെ അളിയന്റെ കയ്യിൽ ഏൽപ്പിച്ചു. എല്ലാവരും
💬 Comments
View all comments