Chapter Title : അന്നയും ജിമ്മയും 4 [സഖാവ്]
നീ ഇങ്ങോട്ട് വന്നേ.
ജോജി : എന്താണ് അമ്മ വിളിച്ചു കാറുന്നെ?
അമ്മ : അന്നയ്ക്ക് എറണാകുളം പോകണം, ടിവി ന്യൂസിൽ രേവതി ആത്മഹത്യക്ക് ശ്രേമിച്ചു ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞു. അവൾ ഹോസ്റ്റൽ വാർഡാണ് വിളിച്ചപ്പോൾ അവൾ എന്തിനു ഇത് ചെയ്തു എന്ന് അറിയില്ല.
ജോജി : ഐയോ? റെവൂചേച്ചി എന്തിനാ ഇത്.... വാക്കുകൾ മുഴുവയ്ക്കാൻ അവനും സാധിച്ചില്ല.
അമ്മ : മക്കൾ രണ്ടുപേരും അവിടെ പോകണം അവൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണം. ഇതാ അമ്മയുടെ ATM കാർഡ് നീ ഇത് വെച്ചോ.
കുറച്ച് സമയത്തിന് ശേഷം അന്ന ഒരുങ്ങിവന്നു അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു അവൾക്ക് രേവതി എന്നാൽ ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു. ജോജിക്കും മറിച്ചൊന്നും ആയിരുന്നില്ല അവന്റെ മനസ്സിലും ഒരു നീറ്റൽ അനുഭവപ്പെട്ടു.
അമ്മ : ഞാൻ ടെസയോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ വരുന്നകാര്യം. ( ടെസ ജിമ്മിയുടെ കുഞ്ഞിപ്പെങ്ങൾ അവളും ഭർത്താവും എറണാകുളം സെറ്റിൽഡ് ആണ് )
അവൾ ഹോസ്പിറ്റലിലേക്ക് എബിനെ പറഞ്ഞുവിട്ടിട്ടുണ്ട്.
അന്ന : ഞാൻ എബിൻ ചേട്ടായിയെ വിളിച്ചോളാം അമ്മ.
ജോജിയും പോകാൻ റെഡിയായി വന്നു.
ജോജി : അമ്മ ഞങ്ങൾ ഇറങ്ങുന്നു അച്ചാച്ചനോട് പറഞ്ഞേക്ക്.
അമ്മ: ഞാൻ പറഞ്ഞോളാം, എന്തായാലും ചെന്നിട്ട് വിളിക്ക്.
ജോജി : ഞാൻ എന്തായാലും ഒരു കൂട്ടിനു ജിമ്മിച്ചേട്ടായിയെ കൊണ്ടുപോകുവാ. അമ്മ മമ്മിയോട് പറഞ്ഞേക്ക്.
അന്ന : മമ്മിയെ ഇങ്ങോട്ട് വിളിച്ചോ മമ്മിയെ ഒറ്റക്ക് നിർത്താണ്ട.
അമ്മ : അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ പോകാൻ നോക്ക്.
അന്ന അവളുടെ ഫോൺ എടുത്ത് ജിമ്മിക്ക് കാൾ ചെയ്തു.
മറുതലക്കൽ ജിമ്മി : ഹലോ അന്നമോളെ എന്താണ് പതിവില്ലാതെ ഒരു വിളി.
അന്ന : ചേട്ടായി നമ്മുടെ രേവൂ........ അതും പറഞ്ഞവൾ ഒറ്റകരച്ചിൽ ആയിരുന്നു.
ജിമ്മി : ഹലോ അന്നമോളെ കരയാതെ, എന്താ നമ്മുടെ രേവൂന്.
അവൾ കരഞ്ഞുകൊണ്ട് രേവൂ ആത്മഹത്യക്ക് ശ്രേമിച്ചത് പറഞ്ഞൊപ്പിച്ചു.
ജിമ്മി : മോളെ നീ ജോജിക്ക് ഫോൺ കൊടുക്ക്.
ജോജി : ഹലോ ചേട്ടായി, ഞങ്ങൾ എറണാകുളം പോകാൻ നിക്കുവാ.
ജിമ്മി :
💬 Comments
View all comments