Chapter Title : അന്നയും ജിമ്മയും 4 [സഖാവ്]
രേവതിക്ക് സംഭവിച്ചതിൽ അതീവ ദുഖിത ആയി മാറി. അന്ന പഴയത് പോലെ ആരോടും സംസാരിക്കാറില്ലതായി. അവളുടെ മുഖത്തെ ചിരി ഇല്ലാതായി. ഇതെല്ലാം അന്നയുടെ വീട്ടിൽ ഉള്ളവരെ നിരാശരക്കിയിരുന്നു എന്നാലും കുറച്ച് കഴിയുമ്പോൾ ശരിയാവും എന്ന് അവരും വിചാരിച്ചു. അങ്ങനെ ഒരുമാസം കഴിഞ്ഞിട്ടും രേവതിക്ക് ഒരുമാറ്റവും ഉണ്ടായില്ല അന്ന ആണെങ്കിൽ രേവതിക്ക് സംഭവിച്ചതിന്റെ ദുഃഖത്തിൽ വിശദരോഗിയെപ്പോലെ ആകുകയും ചെയ്തു.
ഇതേ സമയം കൊച്ചിയിൽ വിഷ്ണുവിന് എല്ലാം കുറഞ്ഞു അവൻ ഒക്കെ ആയതിനാൽ ജോബിയും കൂട്ടുകാരും കഴിഞ്ഞതെല്ലാം മറന്നുതുടങ്ങിയിരുന്നു. അവർ പതിവുപോലെ ജോലിക്ക് പോയിത്തുടങ്ങി അവരുടെ ഹോൾഡ് കൊണ്ടും മറ്റും അത് പോലീസ് കേസ് ആകാതിരിക്കുകയും പിന്നീട് അതിനെക്കുറിച്ചു ആരും അന്വേഷിക്കാതെ ഇരിക്കുകയും ചെയ്തതിനാൽ അന്നയെയും രേവതിയെയും അവർ മറന്നു.
------------------------------------------------------------------
അന്നയുടെ വീട്ടിൽ അമ്മ എന്തോ അലമാരയിൽ തപ്പുമ്പോൾ ആണ് അന്ന് പോസ്റ്റൽ വന്ന ഡയറി കാണുന്നത്. ഉടനെ അതും എടുത്തുകൊണ്ട് അന്നയുടെ അമ്മ അവളുടെ റൂമിലേക്ക് ഓടി.......
തുടരും
💬 Comments
View all comments