0%

Chapter Title : അൻഷിദ 3 [ നസീമ ]

Author : Naseema Read All Parts 1.9K

കാര്യം പറഞ്ഞപ്പോൾ തന്നെ ഉമ്മാക്ക് ബേജാറായി.

'റസിയെ നീയും ഓളും കൂടി പോയാൽ പോരെ, എന്തിനാ ഞാൻ വരുന്നേ?'

'അല്ലപ്പാ, ഞാനാണോ ഓളുമ്മ, അതോ ഇങ്ങളോ?'

ഈ ഉമ്മ ഇങ്ങനെ ആണ്. എവിടെയും പോകാൻ മടിയാ, അടുത്ത ബന്ധുക്കളും അറിയുന്നവരുമായ ആണുങ്ങളോട് അല്ലാതെ മറ്റുള്ള ആണുങ്ങളോട്  സംസാരിക്കാൻ പോലും പേടിയാ, ഉമ്മാനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നല്ല യാഥാസ്ഥിതിക കുടുംബത്തിൽ ആയിരുന്നു ഉമ്മ ജനിച്ചത്, എന്ന്േക്കാൾ ചെറിയ പ്രായത്തിലെ കല്യാണം കഴിഞ്ഞു. ഉമ്മയുടെ ജീവിതം എന്ന്ും ഈ വീടിനുള്ളിൽ ആയിരുന്നു. മക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ നോക്കി നടത്തുക മാത്രമാണ് തന്റെ കടമ എന്ന്് ഉമ്മ വിശ്വസിച്ചു പോന്നു. റസിയ അമ്മായി നല്ല സ്മാർട്ട് ആയത് കൊണ്ട് ഉമ്മ പോവേണ്ട പല കാര്യത്തിലും റസിയ അമ്മായിയെ തള്ളി വിടും. പക്ഷെ എന്റെ കോളേജിലേക്ക് ഉമ്മ വന്നാലേ അമ്മായിയും വരൂ എന്ന് അമ്മായി തറപ്പിച്ചു പറഞ്ഞു.

'എന്നാ ഓൾടെ റഷീദ് എളേപ്പാനെ കൂടി വിളിച്ചാലോ, ആണുങ്ങൾ ഇല്ലാതെ എങ്ങനെയാ പോവുക?'

'എന്റെ സൈനുത്താ, ഇങ്ങളിപ്പോലും ഏത് ലോകത്താ, പെണ്ണുങ്ങൾ ഒറ്റക്ക് ബഹിരാകാശം വരെ പോവുന്നുണ്ട്, പിന്നെയാ'

കോളേജിൽ എത്തി പ്രിൻസിപ്പാളുടെ ചെറിയ പ്രസംഗവും, പിന്നെ രെജിസ്ട്രേഷൻ കാര്യങ്ങൾ ഒക്കെ കഴിഞ്ഞപ്പോൾ 12 മണി കഴിഞ്ഞു. ഹോസ്റ്റൽ അലോട്ട്മെന്റ് ചെയ്ത് കഴിഞ്ഞപോൾ അവിടേക്ക് പോയി, അവിടെ ചെന്നപ്പോളാ അറിയുന്നത് അവിടെ ഒരു കട്ടിൽ മാത്രമേ ഉള്ളു, ബെഡും തലയണ ഒക്കെ ഞങ്ങൾ തന്നെ വാങ്ങണമെന്ന്. എന്നാൽ അതും കൂടെ വാങ്ങിയിട്ട് തിരിച്ച് പോകാമെന്ന് അമ്മായി, പുറത്തിറങ്ങി, അവിടെ കണ്ട കുറച് പയ്യന്മാരോട്

💬 Comments

View all comments