0%

Chapter Title : അൻഷിദ 3 [ നസീമ ]

Author : Naseema Read All Parts 1.9K

ഒന്ന് മാറ്റി പിടിച്ചൂടെ, ഈ റോഡ് സൈഡിൽ ഉള്ള വീടിന്റെ വഴി ഒന്നും ആരും മറന്ന് പോവൂല, ഇനി മറന്നാലും ആ ജംഗ്ഷനിൽ എത്തി ഔക്കർ ഹാജി യുടെ വീട് ചോദിച്ചാൽ ആരായാലും കാണിച്ചു കൊടുത്തോളും'

അടുക്കളയിൽ നിന്ന് വന്ന ശബ്ദം കേട്ട് ഞാനും ഷാഹിനയും ചിരിച്ചു പോയി,' നീ പോടാ അവിടുന്ന് ' എന്ന് പറഞ്ഞെങ്കിലും ഉമ്മയും ചിരിയിൽ പങ്ക് ചേർന്നു. നൗഫൽക്കാന്റെ അനിയൻ ഷാനവാസ് ആണ്. ബിടെക് നു പഠിക്കുന്നു. എപ്പോളും ഇങ്ങനെ എന്തേലും തമാശ പറഞ്ഞു കൊണ്ടിരിക്കും, ഷാഹിനയുമായി വഴക്കിടൽ ആണ് മറ്റൊരു ഹോബി.

'അല്ല ഷാനു ഇത്ര നേരത്തെ ഭക്ഷണം കഴിക്കുക ആണോ? 12.30 ആകുന്നല്ലേ ഉള്ളു'

'ഇതോന്റെ ബ്രേക്ഫാസ്റ്റാ' അവളെക്കാൾ മൂത്തത്  ആണെങ്കിലും ഷാഹിന അവനെ ഇക്ക എന്നൊന്നും വിളിക്കാറില്ല.'

'നിന്നെ പോലെ 3-4 നേരം തിന്നാനോനും എന്നെ കിട്ടില്ല, അത് കൊണ്ട് ലഞ്ചും ബ്രേക്ഫാസ്റ്റും ഒരുമിച്ച് തിന്നു, അത്രെ ഉള്ളു' അവനും വിട്ട് കൊടുത്തില്ല.

'ഇതൊക്കെ എന്തിനാ മോളെ നിന്റുമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നെ, ഇവിടാരാ ഇതൊക്കെ തിന്നാൻ.. ' അപ്പങ്ങളൊക്കെ കൊണ്ട് വന്നതിനുള്ള ഔപചാരിക പരിഭവം ഉമ്മ പറഞ്ഞു.

' അതിനു മാത്രം കാര്യായി ഒന്നുമില്ലുമ്മാ.. കുറച്ചേ...'

'നിങ്ങൾ എന്ത് വർത്തമാനമാ പറയൊന്നുംമ്മാ, അതൊക്കെ തിന്നാൻ ഞാൻ ഇവിടെ ഇല്ലേ, നിങ്ങൾ എന്നെ ഈ വീടിലെ ഒരംഗം ആയി കൂട്ടിയിട്ടില്ലേ' ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പേ ഷാനു കേറി ഉമ്മാനോട് പറഞ്ഞു.

'അത് ശരിയാ, ഓനെനി കുറച് ദിവസത്തേക്ക് എവിടെയും പോകാൻ ഒന്നും ഇല്ലല്ലോ, ഇവിടെ ഇരുന്ന് തിന്നാം

💬 Comments

View all comments