0%

Chapter Title : അൻഷിദ 4 [ നസീമ ]

Author : Naseema Read All Parts 2.6K

ടേബിളിൽ ഒരടി.. ഞാൻ ആകെ പേടിച്ച് വിറച്ചു പോയി.

'ഇവള്‍ ഇപ്പൊളെ സെറ്റപ്പാക്കാൻ തുടങ്ങിയോ? കൂടെ വന്ന ചേച്ചി എന്നെ തറപ്പിച്ചു ഒന്ന് നോക്കി മറ്റെ ചേച്ചിയോട് ചോദിച്ചു.

' ആണെടി, നീതു ഇന്നലെ പറഞ്ഞില്ലേ, ഫസ്റ്റ് ഇയറിൽ ഒരുത്തി ക്യാന്റ്റീനിൽ കയറി വിലസുന്നുണ്ട് എന്ന്, അത് ഇവളാ'

' ഈ കൂത്തിച്ചി ആണോ അത്, നിന്റെ പേര് എന്താടീ?'

'ചേച്ചി അങ്ങനെ ഒന്നും അല്ല. .' എന്നെ പറഞ്ഞ്‌ മുഴുവന്‍ ആക്കാന്‍ എന്നെ സമ്മതിച്ചില്ല.

'അതാണോ നിന്റെ പേര് ചോദിച്ചതിന് മറുപടി പറഞ്ഞാൽ മതി '

' അൻഷിദ'

' ജസ്നേ, നീ നീതുവിനെ വിളിച്ചിട്ട് വാ അവള്‍ക്കാ ഇവളെ കാര്യം ആയി കാണേണ്ടത്‌ '

ജസ്ന എന്ന ചേച്ചി പുറത്ത്‌ പോയപ്പോള്‍, മറ്റെ ചേച്ചി എന്റെ ഫോൺ വാങ്ങി സൈലന്റ് ആക്കി വെച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ അവളും വേറെ 3 പേരും കേറി വന്നു, വാതില്‍ അടച്ചു. അതിൽ 2 പേരെ എനിക്കറിയാം ആയിരുന്നു. നീതു, ജീന, 3മത്തെ ചേച്ചി യെയും ഇവരുടെ കൂടെ കണ്ടിട്ടുണ്ട്.

'അയ്യോ, ഷബാനാ നീ ആരെയാ പിടിച്ചു വന്നേ ഈ തമ്പുരാട്ടിക്ക് നമ്മുടെ കോളേജിൽ ഭയങ്കര ഹോൾഡ് ആണെന് നിനക്കറിയില്ലേ' നീതു പരിഹാസത്തോടെ പറഞ്ഞു

'എടി ഞങ്ങൾ നിന്റെ ക്ലാസിൽ വന്നത് നിനക്ക് ഓർമ ഉണ്ടോ? ജീന എന്നോട് ചോദിച്ചു

' ഉണ്ട് 'ഞാൻ തല കുലുക്കി പറഞ്ഞു

' ഫസ്റ്റ് ഇയർ ആരും ക്യാന്റ്റീനിൽ കയറരുത് എന്ന് പറഞ്ഞത് ഓര്‍മ ഉണ്ടോ?'

'ചേച്ചീ, ചേട്ടൻമാർ ട്രീറ്റ് ചെയ്യാൻ

💬 Comments

View all comments