Chapter Title : അൻഷിദ 4 [ നസീമ ]
തന്നെ നില്‍ക്കാം, അല്ലെങ്കില്‍ എന്നും ഇത് പോലെ മറ്റുള്ളവർ കാരണം ഇങ്ങനെ കരഞ്ഞ് കൊണ്ട് നില്‍ക്കണം. '
ഫോൺ വെച്ച ശേഷവും ഇക്ക പറഞ്ഞ വാക്കുകള്‍ മനസ്സിൽ തന്നെ കിടന്ന് ശബ്ദിച്ചു.. 2 ദിവസം പിന്നെ കോളേജിൽ പോയില്ലെന്കിലും ഇക്ക യുടെ വാക്കുകൾ മനസ്സിൽ അലയടിച്ചു..ശരിയാ,ഞാൻ എന്തിനാ അവരെ പേടിക്കുന്നത്, അവർ അല്ലെ തെറ്റ് ചെയതത്. എനിക്ക് പോണം ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഞാൻ അമ്മായിയെ വിളിച്ചു.
അമ്മായീ, എനിക്ക് കോളേജിൽ പോണം. അവർക്കെതിരെ കംപ്ലൈന്റും കൊടുക്കണം. നിങ്ങൾ വരോ എന്റെ കൂടെ?
പിന്നെ ഞാൻ അല്ലാതെ ആരാടീ നിന്റെ കൂടെ വരിക. നമുക്ക് നാളെ പോകാം. ഇന്ന് ഇനി സ്കൂളിൽ നിന്നിറങ്ങി വരുമ്പോള്‍ തന്നെ കുറെ സമയം ആകും ഇപ്പോൾ ആട്ടോ നീ മിടുക്കി ആയത്. ഇങ്ങനെ വേണം പെണ്‍കുട്ടികളായാൽ..
അങ്ങനെ പിറ്റേ ദിവസം പോകാൻ വേണ്ടി ബാഗ് ഒക്കെ ഒരുക്കുക ആയിരുന്നു ഞാൻ. അപ്പോൾ ആണ് ഉമ്മ താഴെ നിന്ന് വിളിക്കുന്നത് .
അൻഷീ. .മോളെ.. ഇതാ നിന്നെ കാണാന്‍ നിന്റെ കോളേജിലെ ഫ്രണ്ട്സ് വന്നിട്ടുണ്ട്.
അയ്യോ, ഇതാരാ ഇങ്ങോട്ട് വന്നത്, സ്റ്റെഫിയും അഞ്ചുവും ഒക്കെ കുറെ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുത്തിട്ടില്ലായിരുന്നു. എന്നെ കിട്ടാത്തത് കൊണ്ട് ഇനി അഡ്രസ്സും തപ്പി എടുത്ത് ഇങ്ങോട്ട് പോന്നോ?ഇങ്ങനെ ഒക്കെ ഓര്‍ത്തു ഞാൻ ചെന്നു. അവിടെ വന്നിരിക്കുന്ന ആളുകളെ കണ്ടു ഞാൻ ഞെട്ടി. അന്ന് എന്നെ റാഗ് ചെയ്ത ചേച്ചിമാരിൽ 4-5 പേർ. അന്ന് കാര്യമായി ഉപദ്രവിച്ച നീതു, ഷബാന തുടങ്ങിയവർ ഒക്കെ ഉണ്ട്.. ഇവർ എന്തിനുള്ള
💬 Comments
View all comments