Chapter Title : അൻഷിദ 4 [ നസീമ ]
ആദ്യം ആയിട്ടാ ഇവര്ക്ക് എന്തൊക്കെ പലഹാരങ്ങള് ആണല്ലേ!!
എന്നാൽ ഇന്നിവിടെ കൂടിക്കോ, ഞങ്ങടെ കണ്ണൂര് സ്പെഷ്യൽ ബിരിയാണിയും വേറെയും പലഹാരങ്ങളും ഒക്കെ ഉമ്മ ആക്കി തരും.
അയ്യോ ഞങ്ങൾ ഇല്ല ഇറങ്ങുവാ!
ഇനി ഇപ്പൊ പോയാലും വൈകുന്നേരം ആകില്ലേ അവിടെ എത്താൻ, അപ്പൊ ഇന്നിവിടെ കൂടി നാളെ അവളെയും കൂട്ടി ഒരുമിച്ച് പോകാം.
ഉമ്മയുടെ സ്നേഹപൂര്വം ഉള്ള നിര്ബന്ധത്തിന് മുന്നില് അവർ വഴങ്ങി. അന്നു രാത്രി അവര്ക്ക് വേണ്ടി ഉമ്മ നല്ല ബീഫ് ബിരിയാണിയും പെട്ടിയപ്പവും മുട്ടമാലയും ഒക്കെ ഒരുക്കി സല്ക്കരിച്ചു.
രാത്രി കിടക്കുമ്പോ നീതു എന്നോട് പറഞ്ഞു, എടി നിന്നെ ഞങ്ങൾ ഇനിയും റാഗ് ചെയ്യും.!
ഏഹ്!!
അതെടി, ആ പേരും പറഞ്ഞ് വന്നത് ഞങ്ങൾക്ക് ഇനിയും ഇതൊക്കെ തിന്നാലോ, അല്ലേൽ മര്യാദയ്ക്ക് ഹോസ്റ്റലിലും ഇതൊക്കെ കൊണ്ട് താ എന്നാൽ വെറുതെ വിടാം..
ഹ ഹ .
അങ്ങനെ പിറ്റേ ദിവസം ,ആര് കാരണം ആണോ ഞാൻ കോളേജ് ജീവിതം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചത്, അവരുടെ കൂടെ തന്നെ വീണ്ടും കോളേജിലേക്ക് പുറപ്പെട്ടു. പോകുന്നതിനു മുമ്പ് അമ്മായി എന്നെ വിളിച്ചു ഗൗരവമായി ചോദിച്ചു
ഞാൻ ഒരു കാര്യം ചോദിച്ചാല് നീ സത്യം പറയണം!
എന്താ അമ്മായി?
സത്യത്തിൽ അന്നവർ തന്ന പഴത്തിനു വണ്ണവും നീളവും കുറഞ്ഞ് പോയത് കൊണ്ടല്ലേ നീ ഇവിടെ വന്ന് വിഷമിച്ച് നിന്നത്.. ഹ ഹ ഹ
പോയേ.. ഒരു ചളിയും കൊണ്ട് വന്നിനീ..
പിന്നീട് കോളേജ് ലൈഫിൽ എനിക്കാ സംഭവം ഉര്വ്വശി ശാപം ഉപകാരം എന്ന പറഞ്ഞത് പോലായി. അതോടെ എനിക്ക് റാഗിങ്
💬 Comments
View all comments