0%

Chapter Title : അന്തർജനങ്ങൾ ഉറങ്ങാറില്ല 2 [സ്പൾബർ]

Author : Spulber Read All Parts 8.2K

ചോദിക്കാനില്ലെന്ന് നിസഹായതയോടെ മാളു അറിഞ്ഞു..

ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്ന നിരായോടെ കാറിന്റെ ഡോർ തുറന്ന ഫനീഫാനെ മാളു നോക്കി..

അല്ലെങ്കിലും താനെന്താണ് പ്രതീക്ഷിച്ചതെന്ന് മാളൂന് മനസിലായതുമില്ല..

ഇക്കയുമായി അധികം പരിചയമൊന്നുമില്ല..

സംസാരിച്ചത് തന്നെ വളരെ അപൂർവ്വമായാണ്..എന്നിട്ടും അവൻ പോകുന്നതറിഞ്ഞ് അവൾക്ക് നിരാശ തോന്നി..

എന്നാൽ ആ നിരാശ, പ്രത്യാശയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല..

കാറിന്റെ ഉള്ളിലേക്കിട്ട തല പുറത്തെടുത്ത് ഡോറടച്ച് ഇക്ക തന്റെ നേരെ നടന്ന് വരുന്നത് കോരിത്തരിപ്പോടെയാണ് മാളു കണ്ടത്..

ഹനീഫാക്ക് പോവാനാവില്ലായിരുന്നു..

മാളവികക്കവനെ വിടാനും..

വാതിൽ പടിയിൽ നിൽക്കുന്ന മാളുവിന്റെ കയ്യിൽ പിടിച്ച് താഴെത്തെ സ്റ്റപ്പിലേക്കിറക്കി ഹനീഫ അവളുടെ കയ്യിൽ ഒരു പൊതി വെച്ച് കൊടുത്തു.

അവളൊന്നും മനസിലാവാതെ അവനെ നോക്കി..

“”സ്പ്രേയൊക്കെ തീർന്നെടീ…

ഇത് നീ വെച്ചോ… “...

കയ്യിലിരുന്ന കവറിലേക്ക് നോക്കിയ മാളു വിറച്ച് പോയി..

അവൾക്ക് വിശ്വാസിക്കാനായില്ല..

അത് തന്നെയാണോ ഈശ്വരാ ഇത്..?.

അപ്പോൾ ഇക്കയുടെ സ്വരം പുളഞ്ഞ് കൊണ്ടവൾ കേട്ടു..

“ അതൊരു മൊബൈൽ ഫോണാ…

എന്റെയൊരു കൂട്ടുകാരന് കൊടുക്കാൻ വേണ്ടി വാങ്ങിയതാ… ഇത് വരെ കൊടുക്കാൻ പറ്റിയില്ല…

ഇത് മാളു വെച്ചോ…

അവന് ഞാൻ വേറെ വാങ്ങിച്ച് കൊടുത്തോളാം…””..

നടക്കാതെ പോയ ഒരുപാട് ആഗ്രങ്ങളുണ്ട്..

അതിലേറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സ്മാർട്ട് ഫോൺ.. കിട്ടാൻ മാർഗമില്ലെന്നറിഞ്ഞിട്ടും ഒത്തിരി കൊതിച്ചതാണ്.. മൊബൈലിലെ രഹസ്യ അറകൾ തുറന്ന് ഒരു കൂട്ടുകാരി കാട്ടിത്തമ്പോ തോന്നിയ അൽഭുതം ഇത് വരെ മാറിയിട്ടില്ല.. തനിക്കും ഒരു നല്ല മൊബൈലുണ്ടായിരുന്നെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചതാണ്..

അതാണിപ്പോ തന്റെ കയ്യിൽ.. പൊട്ടിക്കാത്ത പുതുപുത്തൻ മൊബൈൽ..

💬 Comments

View all comments