Chapter Title : അന്തർജനങ്ങൾ ഉറങ്ങാറില്ല 2 [സ്പൾബർ]
നിന്നെപ്പോലുള്ള ഗൾഫ് കാർ വല്ലതും തരുമ്പോ മാത്രം…””..
കുമാരൻ തല ചൊറിഞ്ഞു..
“”സാധനം വണ്ടിയിലുണ്ട്…
പക്ഷേ, എവിടെപ്പോകും…?..””..
“”സ്ഥലമൊക്കെ ഉണ്ടെടാ കുട്ടാ… നീ വണ്ടി വിട്… “..
കുമാരേട്ടന് സന്തോഷമായി..
ഇല്ലത്തിന്റെ വകയായിരുന്ന തെങ്ങിൻ തോപ്പിലേക്കാണ് കുമാരൻ വഴി പറഞ്ഞ് കൊടുത്തത്..
ഇപ്പോഴത് പലരുടേയും കൈവശമാണ്..
എന്നാലും ഈ വിജന പ്രദേശത്തിന്റെ ഭൂമിശാസ്ത്രമൊക്കെ കുമാരന് മനപാഠമാണ്..
തെങ്ങിൻ തോപ്പിലേക്ക് കയറ്റി നിർത്തിയ കാറിലിരുന്ന് തന്നെയാണ് അവർ മദ്യം ചെലുത്തിയത്..
ആക്രാന്തത്തോടെയാണ് കുമാരൻ മോന്തിയത്..
“”എങ്ങിനത്തെ പെണ്ണിനെയാടാ കുട്ടാ നിനക്ക് വേണ്ടത്… ?.
നീ കുമാരേട്ടനോട് പറ…
നിനക്ക് പറ്റിയ ഒരെണ്ണത്തിനെ ഞാൻ കണ്ടെത്തിത്തരും…””..
ഒറ്റപ്പെഗ്ഗിൽ തന്നെ മൂടായ കുമാരൻ പറഞ്ഞു..
“” എനിക്കല്ല കുമാരേട്ടാ ഇഷ്ടപ്പെടേണ്ടത്…
പെങ്ങന്മാർക്കാ…
എന്നാലും എനിക്കും ചില സങ്കൽപങ്ങളൊക്കെയുണ്ട്… “..
“” നീ അത് പറ… നിന്റെ സങ്കൽപം പറ…””..
ഹനീഫ ഒരു സിപ്പെടുത്ത് ഒരു സിഗററ്റ് കൊളുത്തി..
“”നല്ല തടിയും നിറവും വേണം… നല്ല സുന്ദരിയായിരിക്കണം…
നല്ല മുടി വേണം…””..
ഹനീഫ അവന്റെ സങ്കൽപങ്ങളോരോന്ന് പറഞ്ഞ് കൊണ്ടിരുന്നു..
കുമാരൻ അൽഭുതത്തോടെയാണ് അവൻ പറയുന്നത് കേട്ടത്..
അവൻ പറഞ്ഞ എല്ലാം ഒത്തിണങ്ങിയ രണ്ടാളേ ഈ നാട്ടിലുള്ളൂ..
അത് രണ്ടും കോലോത്തെ അന്തർജനങ്ങളാണ്..
അവരെ ഇവന് കെട്ടാനൊന്നും പറ്റില്ലെങ്കിലും, ഇവൻ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഒത്ത് വന്നിട്ടുണ്ട്..
“”കുമാരേട്ടൻ ഒന്നന്വോഷിക്കട്ടെ മോനേ..
നിനക്ക് പറ്റിയ പെണ്ണിനെ ഈ കുമാരേട്ടൻ കൊണ്ടത്തരും…””..
അയാൾ വീണ്ടും ചെലുത്തി..
“” ഞാനും, കോലോത്തെ തമ്പുരാനും, പിന്നെ നിന്റെ ഉപ്പ അഹമ്മദാജിയും..ഞങ്ങൾ ഇടക്ക് ഇങ്ങിനെ കൂടാറുണ്ടായിരുന്നു…
പക്ഷേ, നിന്റെ ഉപ്പ
💬 Comments
View all comments