0%

Chapter Title : അനു ചേച്ചി 5 [Nishanth]

Author : nishanthp Read All Parts 3.3K

അവ ഒരു മഴകുള്ള വട്ടം കൂടിയിരുന്നു. ഞാൻ ചുറ്റും നോക്കി മരങ്ങൾ അല്ലാതെ ഒരു ഷെഡ്പോലുമില്ലാ കേറിനിൽക്കാൻ. കുറച്ചു സ്വബോധം വീണ ഞാൻ വേഗം വണ്ടിയെടുത്തു....

"ചേച്ചി വാ കേറ് മഴക്കുമുമ്പ് വേഗം പോകാം" ചേച്ചി വണ്ടിയിൽ കേറിയതും രണ്ടു കൈകൊണ്ടും മുഖംപൊത്തി എന്റെ പുറത്തേക്ക് ചാരിയിരുന്നു, മുന്നിൽ ഇരുണ്ട് മൂടുന്ന വഴികൾ പോരാത്തതിന് തലക്കുമുകളിൽ പൊട്ടിത്തെറിക്കുന്ന ഇടിമിന്നലുകൾ, കൂടെ ചാറ്റൽമഴയും തുടങ്ങി. ഞാൻ എങ്ങോട്ടെന്നില്ലാതെ മുന്നിൽ കണ്ട വഴിയേ പൊയ്ക്കൊണ്ടിരുന്നു....

"അപ്പു നീ എവിടെയെങ്കിലും ഒന്ന് നിറുത്ത്, എനിക്ക് വയ്യ" ഇടിമിന്നലിന്റെ കാഠിന്യം മൂത്തതും ചേച്ചി പറഞ്ഞു....

"എവിടെ കയറി നിൽക്കാനാ ചേച്ചി ചുറ്റും മരങ്ങൾ മാത്രമാണ്, ഇ വഴി ഏതാണെന്നു പോലുമൊരു തിട്ടമില്ല, ചേച്ചി ദേ അവിടെ ഒരു വെളിച്ചം കാണുന്നുണ്ട്, അവിടേക്ക് പോകാം"

"എന്തായാലും വേണ്ടില്ല നീ ഒന്ന് വേഗമെവിടെ എത്തിക്ക്"

അവസാനം ഒരുവിധം വെളിച്ചം കണ്ട ഭാഗത്തെത്തി, അതൊരു തുറന്നിരിക്കുന്ന കടയാണ്. സാമാന്യംവലിപ്പമുള്ള അ കടവരാന്തയിൽ ഞങ്ങൾ കയറി നിന്നു. എന്നാലും ഇ ഓണംകേറാമൂലയിൽ ആരാണാവോ കട കൊണ്ടിട്ടത്, എന്തുതന്നെ ആയാലും കേറി നിൽക്കാൻ ഒരിടം കിട്ടിയത് തന്നേ വലിയ കാര്യം. ഞാൻ എന്റെ നനഞ്ഞ മുടി ചിക്കി എന്നോട് ചേരുന്നു നിന്ന ചേച്ചിയെ നോക്കിയതും എനിക്ക് തന്നേ സങ്കടമായി കലങ്ങി ചുവന്ന കണ്ണുകളിൽ eyeliner പടർന്നിരുന്നു. മഴതുള്ളിക്കൊപ്പം കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ചേച്ചി ഷാളിന്റെ തുമ്പ് എന്റെ തലയിലേക്കിട്ട് എനിക്ക് തോർത്തിത്തന്നു...... ചേച്ചിയുടെ രണ്ടു കൈകളിലും ഞാൻ പിടിച്ചു.....

"ചേച്ചി, ഞാൻ അവനോട് പറഞ്ഞതാ വേണ്ട വേണ്ട

💬 Comments

View all comments