Chapter Title : അനു ചേച്ചി 5 [Nishanth]
സംസാരിക്കാതെടാ കൊച്ചനെ, ദേ ഇ കുട്ടിയുടെ മുഖം കണ്ടാൽ അറിയാം അതിനെങ്ങോട്ടും പോകാൻ താത്പര്യമില്ലെന്ന് എന്നിട്ടും നിനക്കെന്തിനാ ഇത്ര പിടിവാശി"
പൊട്ടിക്കരയരായ ചേച്ചിയെ നോക്കി അയാൾ പറഞ്ഞു, അയാളുടെ കൈയപ്പോൾ ചേച്ചിയുടെ കൈമുട്ടിനു മുകളിൽ പിടിത്തമിട്ട് ചേച്ചിയെ ആർത്തിയോടെ നോക്കി അയാളിലേക്ക് അടുപ്പിക്കുമായിരുന്നു. "വാ മോളെ ഇച്ചായൻ ഉണ്ട്, പേടിക്കേണ്ട"
ഞാൻ അയാളുടെ കൈ ചേച്ചിയിൽ നിന്നും പറിച്ചിട്ട് ചേച്ചിയെ എന്റെ പുറകിലേക്ക് മാറ്റി.
"പ്പാ! കഴുവേറി നീ എന്റെ കൈപിടിച്ചു എറിയയോടാ, നിന്നെ ഞാനിന്ന്" അയാളെന്നെ പിടിച്ചു ദൂരേക്ക് തള്ളിയതും ഞാൻ പിറകിലേക്ക് പോയ അതേ ഊക്കിനുതന്നേ തിരികെ വന്ന് അയാളുടെ നെഞ്ച് നോക്കി ആഞ് ഒരുചവിട്ടു വെച്ചുകൊടുത്തു, പിന്നെലേക്ക് പോയി ചുവരിലിച്ചുനിന്ന അയാളുടെ വെള്ളഷർട്ടിൽ എന്റെ ഷൂസിന്റെ ചെളിപ്പാട് പതിഞ്ഞു.....
വീണ്ടും രോക്ഷാകുലനായി എന്നെ അടിക്കുന്നതിനു പകരമായാൾ ആർത്തട്ടഹസിച്ച് ചിരിച്ച് എന്റെ പിറകിൽ പേടിച്ചു വിറച്ചു നിന്ന ചേച്ചിയോടായി പറഞ്ഞു....
"എടി നിന്റെ ഇ ഇവനെ നീ അങ്ങ് മറന്നേക്ക്, ഇവന്റെ കഥ ഇന്നതോട് കൂടി കഴിഞ്ഞു, ഇവന്റെ അവശിഷ്ടം വല്ലതും ഉണ്ടെക്കിൽ വീട്ടുകാർക്ക് അയച്ചു കൊടുത്തേക്കാം, പിന്നെ നിന്റെ കാര്യം........."
അയാളുടെ കഴുകൻ കണ്ണുകളാൽ ചേച്ചിയെ കൊത്തിവലിച്ചു കൊണ്ട് അയാൾ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു......
"Ah, ഷാനവാസേ ഒന്നിവിടെ വരെ വന്നിട്ട് പോ......അതൊന്നുല്ല, ഒരു ചീള് പയ്യൻ നമുക്കിട്ടൊന്നു തോണ്ടി..... ഏയ്, വേണ്ട മറ്റാരും വേണ്ട നീ ഒറ്റക്ക് വന്നാൽ മതി ഒന്നുവേഗമാകട്ടെ"
ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ല, ഞാൻ ചേച്ചിയുടെ കൈപിടിച്ച് അവിടെ നിന്നും പുറത്തേക്കിറങ്ങി. അതി ശക്തമായ കാറ്റും,
💬 Comments
View all comments