0%

Chapter Title : അനു [Perumal Clouds]

Author : kkstories Read All Parts 207

അനു

Anu | Author : Perumal Clouds


എപ്പോളെല്ലാം ആണ് ഒരു സ്ത്രീ സാമിപ്യം ആഗ്രഹിക്കുന്നത്? എപ്പോളെല്ലാം ആണ്, എങ്ങനെ എല്ലാം ആയലാണ് എല്ലാം സംഭവിക്കുന്നത്? ചിലപ്പോൾ എല്ലാം ഭാഗ്യംപോലെ..

ഈ വർഷം മുപ്പത്തി ഒന്നാമത്തെ ഓണം ആണ് ഉണ്ണാൻ പോകുന്നത്. ഈ വർഷത്തെ അത്തം കഴിഞ്ഞു ഓണം ആകാറായി. നാളെയാണ് ഞങ്ങൾ ഓണം ആഘോഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എല്ലാം എല്ലാ വർഷത്തെപോലെ വന്നുപോയികൊണ്ടിരിക്കും ചിലതൊഴിച്ച്.

ഇന്ന് അമ്പലത്തിൽ പോകാൻ മുണ്ട് എടുക്കുന്നതിനു ഇടയിലാണ് എൻ്റെ മെറൂൺ കര മുണ്ട് കണ്ടത്. ആ മുണ്ടിന് ഭൂതകാലത്തെ ഒരുവളുടെ, വിയർപ്പിൻ്റെ അവളുടെ കാമരസങ്ങളുടെ ഗന്ധമുണ്ട്, ഇന്നും. ഒരു അടഞ്ഞ അധ്യായം! അവിടെ പ്രണയമുണ്ട്, കാമമുണ്ട്, വിരഹമുണ്ട്..

എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഒരുപാടു പണ്ട്. പത്താം ക്ലാസ്സിലെ പ്രണയം. അനു. ഒരു ബോയ്സ് ഒൺലിയിൽ പിടിച്ചതിൻ്റെ എല്ലാ കുരുത്തക്കേടുമായി ട്യൂഷന് വേണ്ടി ഒരു പടി ചുവട്ടി. അവടെ പെൺപിള്ളേരുടെ കൂട്ടത്തിൽ അവൾ.

മുൻപ്‌ പലപ്പോഴും കണ്ടിട്ടുണ്ട് അവളെ. റോഡിലും, അമ്പലത്തിലും കടകളിലും. ഒരു കണ്ടുപരിചയം. മുൻപ് കാണാറുള്ള അവളിൽ നിന്ന് ഇന്നുള്ളവൾക്ക് ചെറിയ ചെറിയ മാറ്റങ്ങൾ വന്നിരിക്കുന്നു. നീളം വച്ച അവളുടെ മുടിയിഴകൾ, തടിച്ചു വന്ന കവിൾ.

അനുയാതൊരുതരത്തിലുള്ള അടുപ്പം ആരുമായും കാണിച്ചിരുന്നില്ല. ചിലപ്പോൾ ഞാൻ മറ്റുള്ളവരോട് സംസാരിക്കുമ്പോൾ എന്നെ ശ്രദ്ധിക്കാറുള്ളതായി തോന്നി. ഞാൻ കരുതി അവൾ ട്യൂഷൻ ക്ലാസ്സിലെ ടോപ്പർ ആയിരിക്കും എന്ന്.

വൈകാതെ തന്നെ അവൾക്കുണ്ടായ മറ്റൊരു മാറ്റവും ഞാൻ മനസിലാക്കി. ട്യൂഷൻ ചേച്ചി ഞങ്ങൾ ആണ്പിള്ളേരായി നല്ല കമ്പനി ആയിരുന്നു, എല്ലാരും നന്നായി പഠിക്കും, അതുപോലെ തല്ലുകൊള്ളികളും.

ഒരിക്കൽ അനുവിനോട് ട്യൂഷൻ ചേച്ചി ചോദ്യം ചോദിച്ചു. ഉത്തരം അറിയാതെ പരങ്ങി നിന്ന അവളെ ട്യൂഷൻ ചേച്ചി പരസ്യമായി മണ്ണൂസ്‌ എന്ന് വിളിച്ചു. അതോടെ അവളോട്‌ ഉണ്ടായിരുന്ന എൻ്റെ പ്രണയം പൊട്ടിപ്പോയി, സ്വാഭാവികം! ആ കാലഘട്ടം അങ്ങനെയാണ്, ലൈൻ സെറ്റ് ആക്കുമ്പോൾ അവൾക്ക് ഭംഗിവേണം പഠിപ്പ് വേണം.

ആയിടെ ട്യൂഷൻ ക്ലാസിൽ ആൺകുട്ടികൾക്ക് പല പെൺകുട്ടികളോടും ശത്രുത ഉണ്ടായിരുന്നു, പലകാര്യങ്ങൾക്കൊണ്ടും. അനുവിനോട് ഉണ്ടായിരുന്ന ദേഷ്യം അവർ തീർത്തത് എൻ്റെ പേരിൽ ഒരു ഊമക്കത്തു എഴുതിയാണ്. ഒരുപാടു തെറി, അസഭ്യങ്ങളുടെ ഗോഷയാത്ര കാണാം അതിൽ. എൻ്റെ പേരിൽ മൂന്ന് പേജ്!

ആരെഴുതി എന്നറിഞ്ഞിട്ടും ഞാൻ ഒന്നും ചോദിച്ചില്ല. അവളോടുള്ളപോലെ എന്നോടും കാണും ചില ദേഷ്യങ്ങൾ മറ്റുചിലർക്ക്!

പത്താം ക്ലാസും കഴിഞ്ഞു, വർഷങ്ങളും കഴിഞ്ഞു.

💬 Comments

View all comments