അനുഭവങ്ങൾ ഷംനയും ഷാലുവും [Sidharth]

📝 Ongoing

👁 442829 views ❤ 272 likes 💬 16 comments

അനുഭവങ്ങൾ ഷംനയും ഷാലുവും
Anubhavangal Shamnayum Shaluvum | Author : Sidharth

''തേവർകുന്ന്,,, തേവർകുന്ന് ,, സാറേ തേവർകുന്നെത്തി ഇറങ്ങുന്നില്ലേ? ഇത് അവസാനത്തെ സ്റ്റോപ്പാ " കണ്ടക്ടർ എന്നെ വിളിച്ചുണർത്തി.
" സോറി ഞാൻ ഒന്നു മയങ്ങി പോയി " എൻ്റെ ഔപചാരികമായ ക്ഷമാപണം ബോധിച്ചെന്ന വിധം അയാൾ ഒന്നു ചിരിച്ചു
" സാരമില്ല സാറേ ഏതായാലും ലാസ്റ്റ് ട്രിപ്പായിരുന്നു വണ്ടി ഇവിടെയാണ് നിർത്തിയിടുക സാർ ഇറങ്ങിയാട്ടെ"
ഞാൻ ലഗേജുമായി ഇറങ്ങി അധികമൊന്നും ഇല്ല ഡ്രസുകൾ മാത്രം അടങ്ങിയ ഒരു ബാഗ് അത്ര തന്നെ. നേരം ഇരുട്ടി തുടങ്ങി. ഞാൻ ചുറ്റും ഒന്ന് നോക്കി ഒരു നാലും കൂടിയ കവല അങ്ങിങ്ങായി ചെറിയ പലക തട്ടുകൾ വെച്ച് മറയ്ക്കാൻ കഴിയുന്ന വിധത്തിൽ ഉള്ള പരമ്പരാഗത രീതിയിൽ നിർമ്മിച്ച കുറച്ച് പീടിക മുറികൾ, ഒരു ആൽത്തറ അവിടെ കുറച്ച് പ്രായമായവർ നേരമ്പോക്കും പറഞ്ഞിരിക്കുന്നത് കാണാം, വൈദ്യുതി കാലുകളിൽ മങ്ങി എരിയുന്ന ഫിലമെൻ്റ് ബൾബുകൾ, അധികം പരിഷ്ക്കാരങ്ങൾ കടന്ന് വന്നിട്ടില്ലാത്ത ഒരു സാധാരണ ഗ്രാമം
ഞാൻ പതിയെ ആൽത്തറയിലേക്ക് നടന്നു. പരിചയമില്ലാത്ത മുഖവും വേഷവിധാനങ്ങളും കണിട്ടാകണം അവിടെ ഇരുന്നവർ എന്നെ സൂക്ഷിച്ചു നോക്കികൊണ്ടിരുന്നു.
"ആരാ, എവിടുന്നാ? ഇതിന് മുമ്പ് ഇവിടെ കണ്ടിട്ടില്ലല്ലോ?" കൂട്ടത്തിൽ പ്രമാണിയെന്ന് തോനിക്കുന്ന ഒരാൾ എന്നോട് ചോദിച്ചു.
" ഞാൻ ഇവിടെ ആദ്യായിട്ടാണ്, ഈ ചിറയ്ക്കലെ തറവാട്ടിലേക്ക് എങ്ങനെയാ പോവുക''.
"ചിറയ്ക്കലേക്കോ

📚 Chapters

1 published

Related Stories

💬 Comments

View all comments