Chapter Title : അനുപമ! എന്റെ സ്വപ്ന സുന്ദരി 2 [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
അമ്മയോട് തിരക്കി.
"പുറത്തുണ്ട് " .
" എന്നാലും ഇതെങ്ങനെ പറ്റി " ഞാൻ സ്വയം ചോദിച്ചു. പക്ഷെ അത് ഉറക്കെ ആയിപ്പോയി.
"കണ്ട പെണ്ണുങ്ങളെയും മനസ്സിൽ വിജാരിച്ച് വണ്ടി ഓടിച്ചാൽ ഇതല്ല ഇതിലപ്പുറം പറ്റും. "
അമ്മ ഇത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മിപ്പോയി.
" നിന്റെ അച്ഛൻ പറഞ്ഞതല്ലേ നിന്റടുത്ത് പോകണ്ട എന്ന് , പക്ഷെ നീ കേട്ടില്ല പിടിവാശി നീ ഇവിടെ ഒറ്റയ്ക്ക് കിടന്നാൽ മതി. "
അമ്മ അതും പറഞ്ഞ് പുറത്തേക്ക് പോയി.
" അമ്മയ്ക്ക് ഇതെന്തു പറ്റി " ഞാൻ സ്വയം ആലോചിച്ചു.
"ഇനി ഇവിടെ കിടന്ന് ഒറ്റയ്ക്ക് ബോറടിച്ച് മരിക്കേണ്ടിവരും ."
ഞാനങ്ങനെ സ്വയം ചിന്തിച്ചു കിടന്നപ്പോൾ ഒരാൾ അമ്മ ഇട്ടിരുന്ന അതേ പോലുള്ള ഡ്രസ് ഇട്ട് കൊണ്ട് അകത്തു വന്നു. ആ അളിനെ കണ്ട് ഞാൻ ഞെട്ടി , അനുപമ.അവളുടെ കണ്ണുകൾ നനഞ്ഞിരുന്നു.
അവൾ എന്റെ അടുത്തു വന്നു.
"ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്. "
അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.
ഞാനൊന്ന് ഞെട്ടി. ഞാൻ സ്വപ്നം കണ്ട അതേ രംഗം
" നീ എന്താ എന്നെ ഉമ്മ വയ്ക്കുന്നേ അത് നിന്റെ മറ്റവന് കൊടുത്താൽ മതി " ഞാനൽപം ദേഷ്യത്തിൽ പറഞ്ഞു.
" മറ്റവന് തന്നെയാ ഉമ്മം കൊടുത്തത് "
അവളുടെ ആ ഉത്തരം കേട്ട് ഞാനൊന്ന് ഞെട്ടി.
"നീ എന്താ പറഞ്ഞേ " ഞാൻ ആകാംഷയോടെ ചോദിച്ചു..
" മറ്റവന് തന്നെയാ ഉമ്മം കൊടുത്തത് എന്ന്
💬 Comments
View all comments