Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]
വിൽക്കുന്ന ഷോറും . എന്റെ പ്രയത്നം കൊണ്ട് ഈ ജില്ലയിൽ ഒന്നാം സ്ഥാനത്തു തന്നെ എന്റെ ഷോറൂം നിൽക്കുന്നു. ഇനി എന്റെ കുടുംബ പശ്ചാത്തലം പറയാം. അച്ഛന്റെ പേര് രഘുനാഥ് ,ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ S I ആണ് അച്ഛൻ . കോൺസ്റ്റബിളായാണ് അച്ഛൻ സർവ്വീസിൽ കയറിയത്, ഇപ്പോൾ പ്രമോഷൻ കിട്ടി S I പോസ്റ്റിൽ എത്തി നിൽക്കുന്നു. അമ്മയുടെ പേര് സരസ്വതി , സാക്ഷാൽ സരസ്വതി ദേവി തന്നെയാണ് അമ്മ . അടുത്തുള്ള ഒരു സ്കൂളിൽ പ്രിൻസിപ്പാൾ ആണ് അമ്മ.ഞാൻ ഒറ്റ മകനാണ് ഇവർക്ക് . ലാളിച്ച് വഷളാക്കി എന്നു പറയാൻ പറ്റില്ല കാരണം സ്കൂളിലെ അമ്മ തന്നെയാണ് വീട്ടിലും ,അതേ അച്ചടക്കവും സ്വഭാവവും. എല്ലാവരും പറയും ആൺകുട്ടികൾക്ക് അമ്മയെ ആണ് കൂടുതൽ ഇഷ്ടമെന്ന് പക്ഷെ എനിക്ക് തിരിച്ചാണ് . അച്ഛനാണ് എല്ലാം , സ്റ്റേഷനിൽ മാത്രമാണ് അച്ഛൻ പോലീസ് ,വീട്ടിൽ ഏറ്റുവും നല്ല അച്ഛനും ഭർത്താവുമാണ് അച്ഛൻ. എന്റെ ഏറ്റുവും ബസ്റ്റ് ഫ്രണ്ട് അച്ഛനാണ് ,തോളിൽ കയ്യിട്ട് സംസാരിക്കനുള്ള സ്വാതന്ത്ര്യം പോലും അച്ഛൻ എനിക്ക് നൽകിയിട്ടുണ്ട്.
ഞാൻ എസ്കലേറ്റർ വഴി രണ്ടാം നിലയിലെത്തി. ഫോൺ കയ്യിലെടുത്ത് അതിലും നോക്കി മുന്നോട്ട് നടന്നു. വാട്ട്സ് ആപ്പും നോക്കിയാണ് നടക്കുന്നത്. ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ് പഠനം എന്റെ ഇഷ്ടവും താൽപര്യവും അച്ഛനും അമ്മയും അംഗീകരിച്ചതു കൊണ്ട് അച്ഛന്റെ സഹായത്തോടെയാണ് ഞാൻ ഷോറൂം തുടങ്ങിയത്. നമ്മുടെ നാട്ടിൽ വില കൂടിയ ബൈക്കിനെ പ്രണയിക്കുന്ന ചെറുപ്പക്കാർ കൂടി വരുന്നതുകൊണ്ട് ഷോറൂം നല്ല നിലയിൽ പോകുന്നു. ഡിഗ്രിയോടെ പഠനം നിർത്തിയെങ്കിലും ഇതുവരെ
💬 Comments
View all comments