0%

Chapter Title : അനുപമ ! എന്റെ സ്വപ്ന സുന്ദരി [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

Author : Kambikathakal Read All Parts 540
ഉള്ളിലും പുറത്തും നല്ല നീറ്റലുണ്ട്. "ഉരുക്കു കൊണ്ടാണോ അവളുടെ കൈ ഉണ്ടാക്കിയിരിക്കുന്നത് " ഞാൻ അലോചിച്ചു. ഞാൻ എന്നെ കാത്തിരിക്കുന്ന ജിത്തുവിന്റെ ടേബിളിന് നേരെ നടന്നു. എന്റെ കോളേജ് ഫ്രണ്ട് ആണ് ജിത്തു. ഫ്രണ്ട് എന്നു പറഞ്ഞാൽ കട്ട ചങ്ക്. അവന്റെ എന്തോ ആവശ്യത്തിന് കുറച്ച് പണം എന്നോട് കടമായി ചോദിച്ചിരുന്നു. ഞാൻ ഷോറൂമിൽ വരാൻ പറഞ്ഞപ്പോഴാണ് അവൻ ഇവിടെ വച്ച് കാണാമെന്ന് പറഞ്ഞത്. അത് കാരണം എനിക്ക് നല്ല ഒന്നാന്തരം ഫസ്റ്റ് ക്ലാസ്സ് തല്ല് കിട്ടി. ഞാൻ ചെയറ് വലിച്ചിട്ട് അതിൽ ഇരുന്നു. "ഇതെന്തു പറ്റിയെടാ നിന്റെ കവളിൽ , ചുവന്നു കിടക്കുന്നു " . അവൻ കണ്ടപാടെ ചോദിച്ചു. വെളുത്ത മുഖമായതു കൊണ്ട് അടി കിട്ടിയാലും ദേഷ്യം വന്നാലും എന്റെ മുഖം ചുവക്കും. ഞാൻ നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു. കേട്ട് കഴിഞ്ഞതും ജിത്തു പൊട്ടിചിരിക്കുകയാണ്. " അപ്പൊ ആ ദേഷ്യമാണ് നേരത്തെ ഫോണിൽ നീ എന്നോട് തീർത്തത്. ഞാൻ അലോചിക്കുകയും ചെയ്തു ഇതെന്ത് കൂത്തെന്ന് . ഒരു കണക്കിന് നിനക്ക് ഒരു അടിയുടെ കുറവുണ്ടായിരുന്നു." ഇതും പറഞ്ഞ് അവൻ വീണ്ടും ചിരി തുടങ്ങി. എനിക്ക് ദേഷ്യവും സങ്കടവും ഒത്തു വന്നു. വെറുതെ ഒരു അടി വാങ്ങുകയും ചെയ്തു ആൾക്കാർക്കു മുന്നിൽ നാണം കെടുകയും ചെയ്തു. "എടാ നീ ഒന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ ?" ഞാനവനോട് ദേഷ്യപ്പെട്ടു. "ആ ശരി ഞാൻ മിണ്ടുന്നില്ല. എടാ ഞാൻ പറഞ്ഞ കാര്യം " .
അവൻ പറഞ്ഞു നിർത്തിയതും പോക്കറ്റിൽ നിന്ന് ഒരു പൊതിയെടുത്ത് ഞാൻ ടേബിളിൽ

💬 Comments

View all comments