അനുരാധയുടെ കേസ് ഡയറി 1 [J. K.]
📝 Ongoing
👁 283165 views ❤ 356 likes 💬 11 comments
അനുരാധയുടെ കേസ് ഡയറി 1
Anuradhayude Case Diary Part 1 | Author : J. K.
ഐ ജി ചന്ദ്ര ശേഖർ അയാളുടെ ഓഫീസ് മുറിയിൽ, അയാളുടെ കസേരയിൽ ചാരി ഇരുന്നു വിശ്രമിക്കുകയായിരുന്നു. ആ ദിവസത്തെ ജോലികൾ എല്ലാം തീർത്തു വീട്ടിലേക്കു ഇറങ്ങാൻ തുടങ്ങുകയാണ്. പെട്ടെന്നാണ് ഒരു മുന്നറിയിപ്പും കൂടാതെ, അനുവാദത്തിന് പോലും കാത്ത് നിൽക്കാതെ ഡി വൈ എസ് പി അനുരാധ അയാളുടെ മുറിയിലേക്ക് കയറി വന്നത്. വന്ന പാടെ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഫയൽ ചന്ദ്ര ശേഘരന്റെ മേശയുടെ മുകളിൽ വച്ചു.
" സർ... വീണ്ടും.. ഒരു പെൺകുട്ടിയെ കൂടി കാണാതായി.... " അനുരാധയുടെ കണ്ണിൽ കോപവും നിസ്സഹായതയും ഒരുപോലെ വ്യക്തമായിരുന്നു.
തന്റെ ഉറ്റ സുഹൃത്തിന്റെ മകളെ അയാൾ ഒന്ന് സൂക്ഷിച്ചു നോക്കി.
" അനുവാദം ചോദിക്കാതെയാണോഡോ അകത്തു കയറുന്നതു...ഞാൻ തനിക്കു ഒരുപാടു സ്വാതന്ത്ര്യം നൽകുന്നുണ്ട് എന്ന് കരുതി....!!" അയാൾ ഒന്ന് നിർത്തി.
" സോറി സർ.... " അനുരാധ അറ്റെൻഷൻ ആയി അയാളെ സല്യൂട്ട് ചെയ്തു.
" ഏയ്... കളയെടോ... ഞാൻ ചുമ്മാ പറഞ്ഞതാ... താൻ ഇരിക്ക്.... എന്നിട്ട് പറ." ചന്ദ്ര ശേഘർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
അവൾ തലയിലെ തൊപ്പി ഊരി മേശയിൽ വച്ചു, അയാളുടെ മുന്നിൽ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു.
" സർ... വീണ്ടും ഒരു പെൺകുട്ടി കൂടി മിസ്സിംഗ് ആണ്. 3 മാസത്തിനു ഇടയിൽ ഇത് 5 പെൺകുട്ടികൾ ആയി. " അനുരാധയുടെ ശബ്ദത്തിലെ അമർഷം അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
" മ്മ്. " അയാൾ ഒ
💬 Comments
View all comments