Chapter Title : അനുരാധയുടെ കേസ് ഡയറി 3 [J. K.]
ഹരി അനുവിന്റെ മടിയിൽ കിടന്നുകൊണ്ട് ചോദിച്ചു...
" പിന്നെ നിങ്ങൾ എനിക്ക് ഫസ്റ്റ് കിസ്സ് തന്ന സ്ഥലം അല്ലേ ഹിഹി " അവൾ നാണത്തോടെ പറഞ്ഞു..
ഒരു ഒഴിവു ദിവസം കിട്ടിയപ്പോൾ ഒരുമിച്ച് കുറച്ച് സമയം ചിലവഴിക്കാൻ ഇറങ്ങിയതാണവർ.. അവർ സ്ഥിരം പോയിരുന്ന പാർക്കിൽ, സ്ഥിരം സ്പോട് അവർ തിരഞ്ഞെടുത്തു... ഹരി അനുവിന്റെ മടിയിൽ കിടന്നുകൊണ്ട് അവരുടെ പണ്ടത്തെ പ്രണയ നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു..
" നിന്റെ ഈ അന്വേഷണം കഴിഞ്ഞിട്ട് വേണം നമുക്ക് നമ്മുടെ ആ പഴയ, ജീവിതത്തിലേക്ക് തിരിച്ചു പോകാൻ... " ഒരു ദീർഘ നിശ്വാസത്തോടെ ഹരി പറഞ്ഞു.
" ഞാനും അതിനു വേണ്ടിയാ കാത്തിരിക്കുന്നത്.. ഈ അന്വേഷണം അധികം വൈകാതെ തന്നെ ഞാൻ അവസാനിപ്പിക്കും ... " അവൾ ഹരിയുടെ നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു..
" ഹരി ക്ക് എന്നെ വിശ്വാസമില്ലേ?? " അനു പെട്ടെന്ന് ചോദിച്ചു..
" എനിക്ക് നിന്നെ എന്നും എപ്പോഴും വിശ്വാസമാണ്... ഐ ലവ് യൂ.. " അനുവിന്റെ കവിളിൽ തലോടിക്കൊണ്ട് ഹരി പറഞു.
" ലവ് യൂ മോർ.. " ഹരിക്കു കണ്ണ് കൊടുക്കാതെ അനു പറഞ്ഞു..
അവർ കുറെ സമയം തമാശയും സംസാരവും ഐസ് ക്രീം കഴിക്കലും ഒക്കെ ആയി അവിടെ ചിലവഴിച്ചു,...
അന്ന് വൈകീട്ട്.... കേസ് ഫയലുകൾ നോക്കുന്ന തിരക്കിലായിരുന്നു അനു. അപ്പോഴാണ് അവളുടെ ഫോൺ ശബ്ദിച്ചത്.. ഫോൺ നോക്കിയപ്പോൾ ഫാരിസിന്റെ മെസ്സേജ് ആണ്. അവന്റെ പേര് കണ്ടതും അനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. അവൾക്കു തിരിച്ചറിയാൻ പറ്റാത്ത എന്തോ കാരണം കൊണ്ടു
💬 Comments
View all comments