Chapter Title : അനുരാഗകരിക്കിൻവെള്ളം [JOE]
കയറി. .
"പിള്ളേരൊറങ്ങിയോ?"
"...........അഭി .........എന്തോ പ്രൊജക്റ്റ് വർകൊണ്ട് ,താമസിക്കുവെന്ന് വിളിച്ചു പറഞ്ഞു....അനു കംപ്യൂട്ടർന്റെ ഫ്രണ്ടിൽ ."
ആശക്കു അമ്പരപ്പ് മാറിയില്ല ..
രഘു മൂന്നു കൂടുകളുംകൂടി മേശപ്പുറത്തു വെച്ചു.
"മോള് പഠിക്കുവാനോ ?"
പതിവില്ലാതെ അച്ഛൻ തന്റെ കാര്യം തിരക്കുന്നത് കേട്ട് അനുവും അമ്പരന്നു.
"ആ....ആം അച്ഛാ,..ഒരു അസൈന്മെന്റുണ്ട് "
ആശയും അണുവും പരസ്പരം നോക്കി .
"ഇത് മോൾക്ക് വാങ്ങിയ ഡ്രസ്സ് ആ ..മോള് പോയി ഇട്ടുനോക്ക്..പാകവായില്ലെങ്കി മാറ്റിമേടിക്കാം."
ഒരു കവർ അനുവിന് നേരെ നീട്ടി രഘു പറഞ്ഞു.
"താങ്ക്സ് അച്ഛാ "അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു കവിളത്തൊരുമ്മകൊടുത്തു .
രഘു പുഞ്ചിരിച്ചു "കളർ ഇഷ്ടായില്ലെങ്കിൽ പറയണേ .."
"ആ.............:"സ്റ്റെയർകേസ് വഴി ഓടിക്കയറുന്നവഴി അനു പറഞ്ഞു..
"ഡീ ..പതുക്കെ...ഈ കൊച്ചിന്റെ ഒരു കാര്യം "
ഇതൊക്കെ കണ്ടു നിന്ന ആശയ്ക്ക് മനസ്സിൽ ഒരുപാട് സന്തോഷം തോന്നി.
"ഇത് നിനക്ക് .."
ഒരു കവർ രഘു ആശക്കു നേരെ നീട്ടി ..
"സാരി"
"ഉം "
"ഇഷ്ടപ്പെട്ടോ ?"
അഭിയോടും അനുവിനോടും ഉറക്കെ സംസാരിക്കുന്ന ആശക്ക് പക്ഷെ രഘുവിന് മുന്നിൽ ശബ്ദം പൊങ്ങില്ല .അവൾ പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു "ഒത്തിരി "
രഘുവിന് എന്താണ് സംഭവിച്ചതെന്ന് ആശക്ക് മനസിലായില്ല .അവൾക്ക് അതറിയണമെന്നില്ലാരുന്നു.
***************************************************************************************************
പണിയൊക്കെ തീർത്ത് ആശ പതിവുപോലെ റൂമിൽ കയറി വാതിലടച്ചു .വാതിൽ മുടി ഒതുക്കി കെട്ടി രഘു അലമാരിയിലെന്തോ തപ്പുന്നു.
"എന്താ രഘുവേട്ട ?"
"എടി എന്റെ പഴയ യൂണിഫോം എവിടെ?"
"ഏത്?"
"ഹ...എന്റെ ആദ്യത്തെ യൂണിഫോം ..ഞാനിവിടെ വെച്ചിരുന്നതാണല്ലോ.."
"അത്
💬 Comments
View all comments