Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
ഒത്തുചേർന്നതുകൊണ്ടാവണം… കുറച്ച് കഴിഞ്ഞപ്പോൾ അവൾ മെല്ലെ മയങ്ങി.
ഞാൻ ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് പിടിച്ചും മറ്റേ കൈ കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചും യാത്ര തുടർന്നു.
ഇടയ്ക്കിടെ അവളുടെ നെറുകയിൽ ഞാൻ സ്നേഹത്തോടെ ചുംബിച്ചു. ഓരോ തവണ ചുംബിക്കുമ്പോഴും മനസ്സിൽ ഒരേയൊരു തോന്നൽ മാത്രം
“ഇനി ഈ പെണ്ണ് എന്റെ ജീവിതമാണ്…”
രാത്രി ആവാറായപ്പോഴാണ് ഞങ്ങൾ വീട്ടിലെത്തിയത്.
വലിയ ഇരുമ്പ് ഗേറ്റ് മെല്ലെ തുറന്നു.കാർ അകത്തേക്ക് കയറിയപ്പോൾ ശ്രീജ പതുക്കെ നേരെ ഇരുന്ന് പുറത്തേക്ക് നോക്കി.
പുഴയോട് ചേർന്ന് ഒന്നര ഏക്കറോളം പരന്ന സ്ഥലത്തിന്റെ നടുവിൽ ആ വീട് തലയെടുപ്പോടെ നിൽക്കുകയായിരുന്നു.
രണ്ടുനില കെട്ടിടം.മങ്ങലേറ്റ ലൈറ്റുകളുടെ വെളിച്ചത്തിൽ വെള്ള നിറമുള്ള ചുമരുകൾക്ക് ഒരു രാജകീയ ഭംഗിയുണ്ടായിരുന്നു.
മുന്നിൽ വിശാലമായ മുറ്റം.കാർ കയറുന്ന വഴി കട്ട വിരിച്ചതാണ്.ബാക്കിയുള്ള സ്ഥലങ്ങളിൽ പച്ചപുല്ല് നട്ടുപിടിപ്പിച്ചിട്ടുണ്ട്.വഴിയുടെ
രണ്ടുവശവും നിരയായി നട്ട തെങ്ങുകളും അശോകമരങ്ങളും.
ചുറ്റും മല്ലിപ്പൂവും രാത്രിരാണിയും പൂത്തുനിന്നു.കാറ്റ് വീശുമ്പോൾ അവരുടെ മണവാസന മുഴുവൻ പരന്നിരുന്നു.
അൽപം മാറി നീല വെളിച്ചത്തിൽ തിളങ്ങുന്ന സ്വിമ്മിംഗ് പൂൾ.
അതിന് പിന്നിലൂടെ ഒഴുകുന്ന ശാന്തമായ പുഴ.
പുഴയുടെ ശബ്ദവും രാത്രിക്കാറ്റും ചേർന്ന് ആ വീട്ടിന് ഒരു സ്വപ്നത്തിന്റെ ഭാവം നൽകി.
ശ്രീജ അതെല്ലാം മിണ്ടാതെ നോക്കി നിന്നു.കാറിൽ നിന്ന് ഇറങ്ങിയ ശേഷം അവളുടെ കണ്ണ് വീട്ടിന്റെ മുൻവശത്തെ പേരെഴുത്തിലേക്ക് നീങ്ങി.
“ശ്രീരാഗം…”
അവൾ പതുക്കെ വായിച്ചു.
പിന്നെ സംശയത്തോടെ എന്നെ നോക്കി.
ഞാൻ ചിരിച്ചു.
“ശ്രീജയുടെ ‘ശ്രീ’ ചേർത്താ രാഗം… അതാണ് ശ്രീരാഗം…ഈ വീട് പണിഞ്ഞപ്പോൾ എന്നെങ്കിലും നീ ഇങ്ങോട്ട് വരുമെന്ന് ഞാൻ
💬 Comments
View all comments