Chapter Title : അനുരാഗലോലരാത്രി [മാക്രി ഗോപാലൻ]
മരക്കതക് തുറന്ന നിമിഷം ചന്ദനത്തിന്റെയും അഗർബത്തിയുടെയും മണവാസന പുറത്തേക്ക് വന്നു.
അകത്ത് നിരയായി വച്ച ദേവപ്രതിഷ്ഠകൾ.അവൾ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ.അതിന്റെ അരികിൽ ചെറിയൊരു കുരിശും കർത്താവിന്റെ ചിത്രവും.
അവൾ അത് കണ്ട നിമിഷം എന്റെ മുഖത്തേക്ക് നോക്കി.ആ കണ്ണുകളിൽ വീണ്ടും ആ പഴയ വിങ്ങൽ നിറഞ്ഞു.
ഞാൻ ഒന്നും പറഞ്ഞില്ല.ചിരിച്ചു മാത്രം.
അവൾ പതുക്കെ മുന്നോട്ട് നടന്ന് നിലവിളക്ക് അവിടെ വെച്ചു.
പിന്നെ കണ്ണുകൾ അടച്ചു കൈകൂപ്പി പ്രാർത്ഥിച്ചു.
ആ നിമിഷം അവളെ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഒരേയൊരു കാര്യം മാത്രം.,ഈ പെണ്ണിന് സമാധാനം കൊടുക്കണം… സ്നേഹം കൊടുക്കണം… ജീവിതം മുഴുവൻ സംരക്ഷിക്കണം.
പ്രാർത്ഥന കഴിഞ്ഞ് അവൾ തിരിഞ്ഞ് എന്റെ അടുത്തേക്ക് വന്നു.
അപ്പോഴേക്കും അവളുടെ സാരിയുടെ തലഭാഗം അല്പം നീങ്ങിയിരുന്നു. വെളുത്ത ഇടുപ്പ് മങ്ങലേറ്റ വെളിച്ചത്തിൽ തെളിഞ്ഞു നിന്നു.
അവൾ അടുത്തെത്തിയ നിമിഷം ഞാൻ കൈ അവളുടെ നഗ്നമായ ഇടുപ്പിലൂടെ ചുറ്റി എന്നിലേക്ക് ചേർത്തു.
അവൾ ചെറുതായി പിടഞ്ഞു.പിന്നെ നാണത്തോടെ മുഖം താഴ്ത്തി എന്റെ നെഞ്ചിലേക്ക് ചാരിനിന്നു.
“എന്താ…?”
ഞാൻ ചെവിക്കരികിൽ ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒന്നുമില്ല…”
അവൾ മൃദുവായി പറഞ്ഞു.
ആ ശബ്ദത്തിൽ പോലും ഭാര്യയായ നാണം ഉണ്ടായിരുന്നു.
അവിടെ നിന്ന് ഞാൻ അവളെ കൂട്ടി ഗാർഡനിലേക്ക് നടന്നു.രാത്രിക്കാറ്റ് നന്നായി വീശുന്നുണ്ടായിരുന്നു.
അവൾ എന്റെ കൈയിൽ ചുറ്റിപ്പിടിച്ച് കുട്ടിയെപ്പോലെ ഓരോ സ്ഥലവും നോക്കി നടന്നു.
“ഇതെല്ലാം നിന്റേതാ…?”
അവൾ അത്ഭുതത്തോടെ ചോദിച്ചു.
“ഇനി നിന്റെയും…”
ഞാൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ എന്റെ ഉള്ള് നിറഞ്ഞു.അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ടീച്ചർ എവിടെയോ പോയി
💬 Comments
View all comments