Chapter Title : അനുരാഥ… എന്റെ പ്രണയം 2 [Lovegod]
അവൻ അനുരാധയുടെ അരക്കെട്ടിൽ കൈവെച്ചു, ആ സ്പർശനം അവനെ ഞെട്ടിച്ചു, ഒരു നിമിഷം അവൻ്റെ ശരീരം നിശ്ചലമായി, ഈ അടുപ്പം അവൾ അനുവദിക്കുമോ എന്ന ഭയം അവനെ വേട്ടയാടി, എന്നാൽ അനുരാധയും ഒരുപോലെ സ്തംഭിച്ചുപോയിരുന്നു,
അവളുടെ ശരീരത്തിലൂടെ ഒരു തരംഗ ദൈർഘ്യം കടന്നുപോയത് അവളറിഞ്ഞു, അവൻ്റെ കൈത്തലം അവളുടെ അരക്കെട്ടിൽ സ്പർശിച്ചപ്പോൾ അവൾക്ക് തൻ്റെ വികാരങ്ങൾ പുറത്തുകാണിക്കരുത് എന്ന് തോന്നി, ഈ സാഹചര്യത്തിൽ പ്രതികരിക്കുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്ന് അവൾ ചിന്തിച്ചു,
അതിനാൽ അവൾ തൻ്റെ വികാരങ്ങൾ അടക്കിപ്പിടിച്ച് അതിന് അനുവദിച്ചു, ഫോട്ടോഷൂട്ട് അവസാനിച്ചപ്പോൾ അർജുൻ വേഗം തന്നെ കൈ പിൻവലിച്ചു, അവരിരുവരും ഒരുപാട് അസ്വസ്ഥരായിരുന്നു, ഉച്ചഭക്ഷണത്തിന് ശേഷം എല്ലാവരിൽ നിന്നും ആശംസകൾ സ്വീകരിച്ച്, ഒരുപാട് ആളുകൾ സ്നേഹവും സന്തോഷവും അറിയിച്ചപ്പോഴും അർജുൻ്റെ മനസ്സിൽ ഒരുതരം ശൂന്യതയായിരുന്നു,
വിവാഹത്തിൻ്റെ തിരക്കുകൾ ഒഴിഞ്ഞപ്പോൾ അവൻ തൻ്റെ കസിൻ ആയ ശംഭുവിനെ വിളിച്ചു, എന്തിനാണ് തൻ്റെ വിവാഹം ഇത്ര ധൃതിയിൽ നടത്തിയതെന്നും, അനുരാധയുടെ വിവാഹം എന്തുകൊണ്ട് മുടങ്ങിയെന്നും അവൻ ശംഭുവിനോട് ചോദിച്ചു, ശംഭു മുഴുവൻ കഥയും അവനോട് പറഞ്ഞു,
അനുരാധയുടെ മുൻപ് നിശ്ചയിച്ച വരൻ മറ്റൊരു പ്രണയബന്ധം കാരണം വിവാഹത്തിൽ നിന്ന് ഒളിച്ചോടിപ്പോയെന്നും, അതിൻ്റെ ഫലമായി കുടുംബത്തിൻ്റെ മാനം കാക്കാൻ വേണ്ടിയും, അനുരാധയെ ഒറ്റപ്പെടുത്താതിരിക്കാൻ വേണ്ടിയും തൻ്റെ മാതാപിതാക്കൾ നിർബന്ധിച്ച് ഈ വിവാഹം നടത്തിയതാണെന്നും ശംഭു വിശദീകരിച്ചു, ഇതെല്ലാം കേട്ടപ്പോൾ അർജുൻ്റെ ഉള്ളിലെ വേദന വർദ്ധിച്ചു,
ഇത് ഒരു നിർബന്ധിത വിവാഹമാണെന്ന സത്യം അവനെ വല്ലാതെ തളർത്തി, എന്നാൽ അനുരാധയുടെ ദേഷ്യത്തിൻ്റെ കാരണം അവന് മനസ്സിലായി, താൻ ചെയ്ത വീരകൃത്യം അവൾ തെറ്റിദ്ധരിച്ചതും,
ഇപ്പോൾ ഈ നിർബന്ധിത വിവാഹത്തിൽ അവൾക്ക് താല്പര്യമില്ലാത്തതും അവനെ കൂടുതൽ സങ്കടപ്പെടുത്തി, വിവാഹശേഷം വീട്ടിലേക്ക് തിരികെ പോകുന്നതിന് മുൻപ് അനുരാധ തൻ്റെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞു, അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അത് ഒരു മകളുടെ ദുഃഖവും,
ഒരു പുതിയ ജീവിതത്തിലേക്ക് നിർബന്ധിതയായി പ്രവേശിക്കുമ്പോഴുള്ള വേദനയും ആയിരുന്നു, അവൾ മാതാപിതാക്കളോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മുഖത്ത് നിരാശയും വിഷാദവും നിഴലിച്ചിരുന്നു, അതൊരു വികാരഭരിതമായ നിമിഷമായിരുന്നു,
വൈകുന്നേരത്തോടെ അവർ വീട്ടിലെത്തി, അമ്മ രുക്മിണി അവരെ സ്വീകരിച്ചു, സന്തോഷത്തോടെ അവർക്ക് മധുരം നൽകി, അനുരാധയുടെ മുഖത്തെ ദേഷ്യവും സങ്കടവും അമ്മ കണ്ടിരുന്നെങ്കിലും, ഒരു വാക്കുപോലും പറയാതെ അവൾ അവർക്ക് എല്ലാ പിന്തുണയും നൽകി, അവർ മുറിയിലേക്ക് പോയി, അനുരാധ ഇപ്പോൾ
💬 Comments
View all comments