0%

Chapter Title : അനുഷ്‌ക്ക [Amal Srk]

Author : amal Read All Parts 712
വിളിച്ചു. എന്താണ് സർ ഈ പാതിരാത്രി വിളിക്കുന്നേ..? എനി പ്രോബ്ലംസ്..? PA ചോദിച്ചു.
എടൊ.. ജേക്കബേ.. എന്റെ ധൈവം കണ്ണുതുറന്നു... മനസിലായില്ല... എടൊ... എന്നെ ഈ നിലയിലെത്തിക്കാൻ സഹായിച്ച എന്റെ ഭഗവാൻ റോയ് ജോൺ കണ്ണ് തുറന്നു. നീണ്ട 20 വർഷത്തെ കോമയ്ക്ക് ശേഷം അദ്ദേഹം കണ്ണ് തുറന്നെന്നോ.. വിശ്വസിക്കാൻ കഴിയുനില്ല. അതുകൊണ്ട് ഞാൻ നാളെ രാവിലെ ജെറ്റിൽ ഇന്ത്യയിലേക്ക് പോകും. തത്കാലം എക്സ്പോർട്ടിങ് കാര്യങ്ങളൊക്കെ നീ നോക്കണം. ഒക്കെ സർ ആകാര്യം ഞാനേറ്റു. അങ്ങനെ രാവിലെ തന്റെ പ്രൈവറ്റ് ജെറ്റിൽ ആൽബി ഇന്ത്യയിലേക്ക് തിരിച്ചു. ഹോസ്പിറ്റലിൽ. അഹ്.. ആൽബി നീ ഇത്ര പെട്ടന്ന് എത്തിയോ..? ഡോക്ടർ ചോദിച്ചു. വാർത്ത കേട്ടപ്പോൾ തന്നെ എനിക്കവിടെ നിൽക്കാൻ തോന്നിയില്ല. പുലർച്ചെ തന്നെ ജെറ്റിൽ ഇങ്ങോട്ട് പുറപ്പെട്ടു. അഹ് നന്നായി... റോയിച്ചൻ എവിടെ...? ധാ ആ കാണുന്ന VIP റൂമിലുണ്ട്. താങ്ക് യൂ ഡോക്ടർ... ഇച്ചായനെ ജീവത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിന്. ശേഷം ഡോക്ടറെ കെട്ടിപിടിച്ചതിനു ശേഷം ആൽബി, റോയിയുടെ റൂമിലേക്ക് ചെന്നു. റൂമിലിൽ ചെന്നയുടനെ അവൻ റോയിയെ കെട്ടിപ്പിച്ചിച്ചു. ഇച്ചായാ എന്റെ ഈ കാണുന്ന ആഡംബര ജീവിതം അങ്ങയുടെ ഔദാര്യമാണ്... അതുകൊണ്ട് സകല വൈദ്യൻ മാരും കൈയൊഴിഞ്ഞ അങ്ങയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആവുന്നത് പോലെ ഞാൻ പരിശ്രമിച്ചത്. അതിന്റെ ഫലം എനിക്ക് ഇച്ചായനെ തിരികെ തന്നു. ഇച്ചായനും അവനെ കെട്ടിപിടിച്ചു. പക്ഷെ അയാൾക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. ദിവസങ്ങൾ നീണ്ടുനിന്ന ആശുപത്രി വാസത്തിനു ശേഷം റോയിച്ചായനെയും കൊണ്ട് ആൽബി ഒരു ആഡംബര ബംഗ്ലാവിൽ കൊണ്ടുപോയി താമസിപ്പിച്ചു. റോയിച്ചായനെ മുടിവെട്ടിച്ചു

💬 Comments

View all comments