Chapter Title : അനുഷ്‌ക്ക [Amal Srk]
ദിവസങ്ങൾ തള്ളി നീക്കി. ജീവിതം അയാൾക്ക് വല്ലാതെ മടുക്കാൻ തുടങ്ങി. ഒന്നും ചെയ്യേണ്ടതില്ല ഒരു ഫോൺ കോൾ ചെയ്താൽ എല്ലാം മുൻപിലെത്തും.
ആകപ്പാടെ ജീവിതത്തിന് ഒരർത്ഥമില്ലാത്ത പോലെ.
അങ്ങനെയിരിക്കെയാണ് അയാളുടെ മനസ്സിൽ പഴയ ഓർമകൾ ഉടലെടുത്തത്. തന്റെ കുടുംബം, കൂട്ടുകാർ എല്ലാം.. എവിടെയാണിപ്പോൾ.
അയാൾ ഉടനെ തന്നെ ആൽബിയെ ഫോണിൽ വിളിച്ചന്വേഷിച്ചു.
ആൽബി അതൊന്നും പറയാൻ കൂട്ടാക്കിയില്ല... അതിനെക്കുറിച്ചൊക്കെ മറന്നു കള എന്നായിരുന്നു അവന്റെ മറുപടി.
പക്ഷെ വീണ്ടും വീണ്ടും.. റോയി ചോദിച്ചു..
ഒടുവിൽ കാര്യങ്ങൾ പറയാൻ ആൽബി നിർബന്ധിതനായി.
അവന്റെ വായിൽ നിന്നും കേട്ട സത്യങ്ങൾ റോയിയെ വല്ലാതെ തളർത്തി.
തന്റെ ഭാര്യയായിരുന്നവൾ ഇപ്പോൾ മറ്റൊരാളുടെ ഭാര്യയാണ്.
പക്ഷെ ചെറിയൊരു ആശ്വാസം രണ്ട് കൂട്ടുകാർ ജീവനോടെയുണ്ട് എന്നതാണ്. രവിയും, വാസുവും.
വളരെ ദരിദ്ര കുടുംബത്തിലാണ് റോയി ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അച്ഛനും അമ്മയും മരിച്ചുപോയി. പിന്നെയങ്ങോട്ട് കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു. പഠനം പാതിവഴിയിൽ ഉപീക്ഷിച് തെരുവിലേക്കിറങ്ങി. കിട്ടുന്ന
ജോലികളൊക്കെ ചെയ്തു. അങ്ങനെയിരിക്കെയാണ് താൻ സ്കൂളിൽ പഠിക്കുമ്പോ പ്രണയിച്ചിരുന്ന ശാലിയെ വീണ്ടും കണ്ടുമുട്ടാൻ ഇടയായത്. പിന്നീട് വീണ്ടും അവർ പ്രണയത്തിലായി. അവൾ അത്യാവശ്യം കാശൊക്കെയുള്ള വീട്ടിലാണ്. റോയി മായുള്ള ബന്ധം അറിഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അതിനെ ശക്തമായി എതിർത്തു. പക്ഷെ ശാലി എതിർപ്പൂക്കൾ കാറ്റിൽ പറത്തി റോയിയുടെ കൂടെ ഒളിചോടി.
പക്ഷെ റോയിയോടൊപ്പമുള്ള അവളുടെ ജീവിതം വിചാരിച്ചത് പോലെ അത്ര സുഖമുള്ളതായിരുന്നില്ല. വളരെ കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. റോയി ഇപ്പോൾ ചുമട്ടു തൊഴിലാളിയാണ്. അന്നന്ന് കിട്ടുന്നത് കൊണ്ട് കുടുംബം പോറ്റുന്നു.
റോയിയുടെ അയൽ കാരണാണ് സിബു. അവന് സ്വന്തമെന്ന് പറയാൻ
💬 Comments
View all comments