Chapter Title : അനുവാദത്തിനായി 3 [അച്ചു രാജ്]
ട്രിപ്പ് പോകേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ വിനുവും അഞ്ജനയും മരിയയും കൂടെ കുഞ്ഞപ്പന്റെ അടുത്തേക്ക് പോയി...ഒരു മലയോര ഗ്രാമമാണ് അത് ധാരാളം കാപ്പി തോട്ടങ്ങളും മരങ്ങളും കാടും പുഴകളും അരുവിയും മല നിരകളും അങ്ങനെ പ്രകൃതിയോടു ഇണങ്ങി ഇന്നും നാഗരീകതയുടെ ചൂടറിയാതെ ജീവിച്ചുപോകുന്ന ഒരുപറ്റം ആളുകളും ...കാര്‍ ആ മണ്‍ വഴിയിലൂടെ നീങ്ങി...വരുന്നു എന്നാ കാര്യം കുഞ്ഞപ്പനോട് വിളിച്ചു പറഞ്ഞതിനാല്‍ കുഞ്ഞപ്പന്‍ എല്ലാം റെഡി ആക്കി വച്ചിരുന്നു..ഗേറ്റില്‍ തന്നെ അയാള്‍ കാത്തു നില്‍പ്പുണ്ടായോരുന്നു... ആദ്യമായി അഞ്ജനയെ കണ്ടതുകൊണ്ടു തന്നെ ആദിത്യ മര്യാദകള്‍ ഒന്നും താനെ കുഞ്ഞപ്പന്‍ മറന്നില്ല....അഞ്ജനയുടെ സാദനങ്ങള്‍ എല്ലാം അകത്തേക്ക് വച്ചു കുഞ്ഞപ്പന്‍ അടുക്കളയിലേക്കു നീങ്ങി...സുകുവിനോപ്പം മരിയ കൂടെ പോകുമെന്ന് പറഞ്ഞതാണ് പക്ഷെ അഞ്ജന സമ്മതിച്ചില്ല...താന്‍ കൂടെ ഉണ്ടെന്നു കരുതി വേറെ ഒരു കാര്യങ്ങള്‍ക്കും മാറ്റമില്ലെന്ന് അഞ്ജന കട്ടായം പറഞ്ഞു...വീടെല്ലാം ചുറ്റി നടന്നു കാണുകയാണ് അഞ്ജന.... “തനിക്കെന്താടോ എന്‍റെ കൂടെ നില്‍ക്കാന്‍ വലിയ പ്രയാസം” മുകളിലെത്തി ഗ്ലാസിലെ മദ്യം നുണഞ്ഞുകൊണ്ട് മരിയയടോ വിനു ചോദിച്ചു..അവര്‍ രണ്ടു പേരും മാത്രമേ അവിടെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു.. “ഹേ അങ്ങനല്ല വിനു...ഇപ്പോള്‍ ..ഇപ്പൊ അഞ്ജന കൂടെ ഉള്ളതല്ലേ” “അതുകൊണ്ട്” “അതുകൊണ്ട് എന്തായാലും ഇവിടെ എന്‍റെ ആവശ്യം ഇല്ലലോ” “എന്നാരു പറഞ്ഞു” “അതെനിക്ക് മനസിലാക്കികൂടെ ...അതിനിപ്പോള്‍ എന്താ ഇത്ര പറയാന്‍”’ “തനിക്കെന്തൊരു മാറ്റമാടോ...എടൊ മരിയ അഞ്ജന പണ്ടും എന്‍റെ ലൈഫില്‍ ഉണ്ടായിരുന്നു..” “പക്ഷെ ഇതുപോലെ ആയിരുന്നില്ല”’ “അവള്‍ക്കു അന്നും എന്നോട് സ്നേഹം ഉണ്ടായിരുന്നു...ഇന്നും അതുണ്ട്” “പക്ഷെ നിനക്ക് അന്നവള്‍ എങ്ങനെ ആയിരുന്നോ അതുപോലെ അല്ലാലോ ഇന്ന്” “തനിക്കെനോട് ദേഷ്യമാണോ” “എന്തിനു...ദേഷ്യം വരാന്‍ മാത്രം
💬 Comments
View all comments