Chapter Title : അനുവാദത്തിനായി 4 [അച്ചു രാജ്]
വാക്കുകള്‍ വിനുവിന്‍റെ മനസില്‍ ഒരു ചാട്ടുളി പോലെ തറച്ചു കയറി...അവന്‍ അവളുടെ കൈ വിട്ടു കുറച്ചകന്നു നിന്നുകൊണ്ട് അവളെ നോക്കി..കോപത്തില്‍ വിറച് അവള്‍ അവന്‍റെ കണ്ണുകളില്‍ തന്നെ നോക്കി.. “എന്തേ ഭയന്നോ നീ..വലിയ വീര ശൂര പരാക്രമി ആണല്ലോ..ഇപ്പോള്‍ എന്ത് പറ്റി....നിന്‍റെ മുന്നില്‍ തുണി അഴിച്ചിടുന്ന പെണ്ണുങ്ങളെ മാത്രമേ നീ കണ്ടിട്ടുള്ളു...അല്ലാത്തവരെ അടുത്തറിയുമ്പോള്‍ നിന്‍റെ മുട്ട് വിറക്കുന്നുണ്ടോ...ഒരു പെണ്ണിന്‍റെ സ്നേഹം അറിഞ്ഞിട്ടുണ്ടോ നീ ഇത്രയും കാലമായിട്ടു,,,,ഒരു പെണ്ണെങ്കിലും നിന്നെ പ്രണയത്തോടെ നോക്കിയിട്ടുണ്ടോ ഇതുവരെ....ആരെങ്കിലും സ്നേഹത്തോടെ നിന്നെ വിനു എന്ന് വിളിച്ചിട്ടുണ്ടോ?...തുണിയഴിച്ച് അഞ്ചോ പത്തോ മിനിറ്റിനു സുഖിക്കാന്‍ ഉള്ള പെണ്‍ ശരീരങ്ങളെ നിനക്കറിയു...യഥാര്‍ത്ഥ സ്നേഹം എന്താന്നറിയാത്ത നീ ഒക്കെ എന്തിനാ ജീവിചിരിക്കുന്നെ” അവള്‍ പറഞ്ഞതത്രയും വിനുവിന്‍റെ മനസില്‍ തറഞ്ഞു കയറി...അവളുടെ കണ്ണുകള്‍ ചുവന്നു തുടിച്ചു...അവളെ കേള്‍ക്കാന്‍ മാത്രമേ അപ്പോള്‍ അവനു കഴിഞ്ഞുള്ളൂ... “ആരോരുമില്ലാത്തവരെയും നിരാലഭരായവരെയും കിടക്കയില്‍ കൊണ്ടിട്ടു സുഖിക്കാനെ നിനെ പോലുള്ളവര്‍ക്ക് കഴിയു...അതല്ല ആണത്വം...ഒരു പെണ്ണിനെ കണ്ണ് നിറയാതെ അവളുടെ മാനം സംരക്ഷിച്ചു കൂടെ നിന്നു സ്നേഹിക്കുനതാ ആണത്വം...അതില്‍ നിന്നെക്കാള്‍ നല്ലവന എന്‍റെ കുട്ടന്‍..പൊട്ടനായ അവന്‍റെ വിവരം കൂടെ നിനക്കില്ലാതെ പോയല്ലോ...കഷ്ട്ടം” കാര്‍ക്കിച്ചു ഒന്ന് നീട്ടി തുപ്പി ..മാറ് കൈകൊണ്ടു മറച്ചു അവനെ തറച്ചു നോക്കികൊണ്ട് അനിത അവിടെ നിന്നും നടന്നകന്നു.. വിനുവിന് സന്തോഷവും സങ്കടവും തുടങ്ങിയ വികാര വിക്ഷോഭങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു....വിനുവിന്‍റെ മനസില്‍ അനിതയോടുള്ള സ്നേഹത്തിന്‍റെ പൂമൊട്ടുകള്‍ വേഗത്തില്‍ വിരിഞ്ഞു...അവന്‍ തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു ..തൊട്ടടുത്ത മരത്തില്‍ കൈ ചുറ്റി പിടിച്ചു കറങ്ങി കൊണ്ട് അവന്‍ അവളുടെ എതിര്‍ ദിശയിലേക്കു നടന്നു... (സമയക്കുറവു കൊണ്ടാണ് ഫ്ലാഷ്
💬 Comments
View all comments