Chapter Title : അനുവാദത്തിനായി 6 [അച്ചു രാജ്]
ശേഷം ആലീസിന്‍റെ കണ്ണുകളിലേക് തുറിച്ചു നോക്കി.. “ആലീസേ” ആലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി അനിത അവളെ പേര് എടുത്തു വിളിച്ചപ്പോള്‍ “എന്താടി നീ വിളിച്ചത്..ഓഹോ അവനെ ഒന്ന് വശത്താക്കിയപ്പോളെക്കും എന്‍റെ പേര് വിളിച്ചു തുടങ്ങിയോ നീ” “ഹാ കിടന്നു പിടക്കാതെ ആലീസേ...നിനക്കെന്താ ഇത്ര പേടി...അവനു വേറെ പെണ്ണിനോട് ഇഷ്ട്ടം തോന്നി എന്ന് പറഞ്ഞപ്പോള്‍ നിനക്കെന്ന ഇത്രയ്ക്കു വെപ്രാളം..അവനെ നഷ്ട്ടപ്പെടുന്ന വിഷമമോ അതോ നിന്‍റെ കാര്യങ്ങള്‍ക്കൊന്നും അവനെ ഇനി കിട്ടില്ല എന്നാ തിരിച്ചറിവോ?” ആലീസിന്‍റെ നേരെ തല ചരിച്ചു പിടിച്ചു അല്‍പ്പം മുന്നോട്ടു കയറി നിന്ന് കൈകള്‍ അലസമായി ആട്ടിക്കൊണ്ടാണ് അനിത അത് ചോദിച്ചത്....ആലീസിന്‍റെ ചുണ്ടുകള്‍ ദേഷ്യം പൂണ്ടു...അവളുടെ കണ്ണുകള്‍ ചുവന്നു...തൊണ്ട വറ്റി വരണ്ടാപോലെ തോന്നി.. “മോളെ വര്‍ക്കിച്ചന്‍ കുറെ കാശ് സമ്പാദിച്ചു വച്ചിട്ടുണ്ടെന്ന് കരുതി ഏതു പാവങ്ങളെയും നിന്‍റെ അടിമ ആക്കാം എന്നൊന്നും ചിന്തിച്ചു കളയരുത്....നീ പറഞ്ഞത് ശെരി ആണ് വിനുവിന് ഇച്ചിരി കാമാസക്തി കൂടുതലാണ്...അത് പക്ഷെ നീ ഒക്കെ കൂടെ അവനില്‍ ഉണ്ടാക്കി എടുത്തതാണ്..പിന്നെ എനിക്കും ഉള്ളതൊക്കെ അല്ലെ നിനക്കും ഉള്ളു വേറെ കൂടുതല്‍ ഒന്നും ഇല്ലാലോ” അനിതയുടെ ഓരോ ചോദ്യങ്ങളും ആലീസില്‍ അവളോടുള്ള പക വര്‍ധിപ്പിച്ചു.. “നീ പറഞ്ഞതു ശെരിയാണ് ഞാന്‍ ഇതൊക്കെ വിനുവിനോട് പറഞ്ഞാലും പക്ഷെ അവന്‍ നീ പറഞ്ഞു എന്ന് പറയുന്നതൊന്നും വിശ്വസിക്കൂല..കാരണം അവനു നീ കണ്‍കണ്ട ദൈവമാണ് ...പക്ഷെ നീ കൊടുക്കാത്തതും നിന്നെ പോലുള്ളവര്‍ക്ക് ഒരിക്കലും കൊടുക്കാന്‍ കഴിയാത്തതും ആയ ഒന്നെനിക്കറിയാം അതാണ് സ്നേഹം കളങ്കമില്ലാത്ത പ്രണയം...” തല ചരിച്ചു ആലീസിനെ നോക്കി കണ്ണിറുക്കി കാണിച്ചു ചുണ്ടില്‍ ഒരു കള്ള പുഞ്ചിരിയും
💬 Comments
View all comments