Chapter Title : അന്യൻ 2 [No One]
തോന്നലുകൾ മാത്രമല്ലാ ഇതു തന്നെയാണ് സത്യവും , അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് രാവിലെ സംഭവിച്ചത്, രാവിലത്തെ സംഭവങ്ങളോരോന്നായി അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. രാവിലെ തന്റെ കൂട്ടുകാരൻ സഞ്ജയ്യുടെ കൂടെ ജംഗ്ഷനിലെ മൊയ്തൂട്ടിക്കയ്‌ടെ കടയിൽ ചായ കുടിക്കാൻ പോയതായിരുന്നു ആദി അപ്പോഴാണ് മാത്തച്ചൻ മുതലാളിയുടെ ശിങ്കിടി രഘു അവിടെ പലിശ പിരിക്കാൻ വരുന്നത് മൊയ്തൂട്ടിക്കയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയ രഘു, മൊയ്തുട്ടിക്കയെ പിടിച്ചു തള്ളി പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബാലൻസ് പോയ ഇക്ക അടുത്തുണ്ടായിരുന്ന ഡെസ്കിൽ തലയിടിച്ച് നിലത്തുവീണു, ഇക്കയുടെ നെറ്റി പൊട്ടി ചോര ഒഴുകി, ഇക്കയെ വീണ്ടും തല്ലാൻ ആഞ്ഞ രഘുവിനെ തടഞ്ഞുകൊണ്ട് ആദി അവരുടെ മുന്നിൽ കയറി നിന്നു.
" അയ്യോ ഇനി തല്ലല്ലേ ഏട്ടാ,വയസ്സായ ആളല്ലേ ക്ഷമിക്ക് " വളരെ വിനയത്തോടെ ആദി പറഞ്ഞു
" ഞാൻ ഇയാളെ തല്ലിയാൽ നിനക്കെന്താടാ മൈരേ ഇത് നിൻറെ തന്തയൊന്നുമല്ലല്ലോ" അതും പറഞ്ഞു രഘു വീണ്ടും ഇക്കയുടെ അടുത്തേക്ക് നടന്നു. അയാൾ വീണ്ടും ഇക്കയെ തല്ലും എന്ന് തോന്നിയപ്പോൾ, രഘുവിനെ പിടിച്ച് തള്ളിക്കൊണ്ട് ആദി ഇക്കയുടെ മുന്നിൽ കയറി നിന്നു . ആദി തള്ളിയത് പതുക്കെയാണെങ്കിലും അവൻ വിചാരിച്ചതിനേക്കാൾ ശക്തിയായിരുന്നു അവന്റെ കൈകൾക്ക് ആ ചെറിയ തള്ളലിൽ പോലും രഘു തെറിച്ച് കടയുടെ പുറത്തേക്ക് വീണു. അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് ഒരു പീറ ചെറുക്കൻ തന്നെ തള്ളിയിട്ടത്തിലുള്ള ദേഷ്യത്തിൽ രഘു ചാടി എഴുന്നേറ്റ് ആദിക്ക് നേരെയോടി , അവിടെയുണ്ടായിരുന്ന ഒരു മരത്തിന്റെ കസേരയെടുത്ത് രഘു അദിയുടെ തലയ്ക്കു തന്നെയടിച്ചു, തിരിഞ്ഞു
💬 Comments
View all comments