0%

Chapter Title : അന്യൻ [No One]

Author : No One Read All Parts 268

അലറും മുമ്പ് തന്നെ കസേര ആദിടെ തലക്ക് പതിച്ചിരുന്നു. ആ കാഴ്ച കാണാനാവാതെ അവിടെ കൂടി നിന്ന എല്ലാരും തല വെട്ടിച്ചു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവന്റെ തലക്ക് യാധൊന്നും പറ്റിയില്ല, ആദിക്കോന്നും പറ്റിയില്ല എന്ന് മാത്രമല്ല ആ കസേര പൊട്ടി ചിതറിപ്പോയി. തന്റെ ശക്തി മുഴുവൻ എടുത്തടിച്ചിട്ടും അവനൊന്നും പറ്റിയില്ല എന്ന് കണ്ട രഘു നിശ്ചലനായി നിന്നുപോയി, കണ്ടു നിന്ന എല്ലാവരും ആദിയെ അത്ഭുധത്തോടെ നോക്കി നിന്നു എന്തിനധികം പറയുന്നു അവനുപോലും നടന്നത് വിശ്വസിക്കാനായില്ല. ഏവരും നിശബ്ധരായി ആദിയെയും ആ പൊട്ടിയ കസേരയെയും മാറിമാറി നോക്കികൊണ്ടിരുന്നു.

"ഉപ്പാ…." എന്നുള്ള മൊയതുട്ടിക്കയുടെ മകളുടെ കരച്ചിലാണ് എല്ലാവരെയും സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അപ്പോഴേക്കും ഇക്കയുടെ ബോധം പോയിരുന്നു , ആദിയും സഞ്ജയ്യും കൂടി ഇക്കയെ താങ്ങിയെടുത്ത് സഞ്ജയ്യ്ടെ വണ്ടിയിൽ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലിരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്കുള്ള വരവിലും വീട്ടിൽ എത്തി കഴിഞ്ഞും അവന്റെ മനസ്സിൽ ഒരേയൊരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്.

' തനിക്കെന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ആത്രയും ശക്തമായുള്ള അടിയായിട്ട് കൂടി തനിക്കൊന്നും പറ്റായാതിരുന്നത്, എന്തുകൊണ്ടാണ് തനിക്ക്‌ എന്തൊക്കെയോ മാറ്റം സംഭവിക്കുന്നതായി തോന്നുന്നത്, എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങൾ അവന്റെ മനസിലൂടെ കടന്ന് പോയി. പിന്നീടെപ്പഴോ അവൻ ഉറക്കത്തിലേക്ക് വീണിരുന്നു,

അമ്മയുടെയും മകളുടെയും സംസാരം കേട്ടുകൊണ്ടാണ് അവൻ എഴുന്നേറ്റത്.അവൻ റൂമിൽ നിന്ന് പുറത്തു വന്നതും അമ്മയും രേഖയും സെൻട്രൽ ഹാളിൽ നിന്ന് എഴുന്നേറ്റു പോയി അവർ ഒരു നോട്ടം കൊണ്ടുപോലും തന്നെ പരിഗണിക്കാത്തതിൽ ആദിക്ക് വിഷമമുണ്ടെങ്കിലും കുറേക്കാലമായി ഇതൊക്കെ ശീലമായതിനാൽ അവൻ അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയി, അവൻ

💬 Comments

View all comments