0%

Chapter Title : അപകടം വരുത്തി വെച്ച പ്രണയം 2 [ടോണി]

Author : tony Read All Parts 2.3K

"തനിക്കുറപ്പാണോ ദീപിക?.. ഒന്നു കൂടിയൊന്നു ആലോചിച്ചിട്ട്..."

"ഞാനാലോചിച്ചു.. എന്തായാലും ഒരു മുറി തന്നെ, എന്നാലും അവിടെ രണ്ടു കിടക്ക ഉണ്ടാവുമല്ലോ. ഓരോരുത്തർക്കും ഓരോ കിടക്കകൾ ആയി വിഭജിച്ച് ഉറങ്ങാനും കഴിയും, അതു കൊണ്ട് നോ പ്രോബ്ലം.."

അവൾ പറഞ്ഞത് യുക്തിസഹമായിരുന്നു. മിക്ക ഹോട്ടലുകളിലും അങ്ങനെ തന്നെയാണ്.
ഡബിൾ ബെഡ് ആക്കാൻ വേണ്ടി അവർ രണ്ട് സിംഗിൾ ബെഡ്ഡുകൾ അറ്റാച്ചുചെയ്തു ഇടുകയാണ് ചെയ്യാറുള്ളത്..

"ശരി, നമുക്കങ്ങനെ ചെയ്യാം.. പക്ഷെ എന്നാലും എന്തിനാണ്‌ താൻ എനിക്കു വേണ്ടി ഇങ്ങനെയൊരു റിസ്ക് എടുക്കുന്നത്?"

"കാരണം ഞാനുമിപ്പോൾ മറ്റുള്ളവരുടെ കാര്യത്തിൽ കരുതലുള്ളവളാണ്.. അതു ഞാൻ ക്രിഷിൽ നിന്നും പഠിച്ചുവെന്നു കൂട്ടിക്കോ.."

അവളതും പറഞ്ഞ് വീണ്ടുമാ സുന്ദരമായ പുഞ്ചിരി സമ്മാനിച്ചു.. പിന്നെ ഞാനൊന്നും മിണ്ടാൻ പോയില്ല..

അങ്ങനെ ഞങ്ങളാ റൂം ബുക്ക് ചെയ്തു. കൗണ്ടറിൽ ഞാൻ രണ്ടായിരം രൂപ അഡ്വാൻസ് നൽകി. എന്നിട്ടാ ഓട്ടോക്കാരനെയും സെറ്റിലാക്കി പറഞ്ഞയച്ചു.

താമസിയാതെ ഞങ്ങൾ മുറിയിൽ എത്തി. അത് വളരെ വിശാലമായ ഒരു റൂമായിരുന്നു. വലിയൊരു TV, ഷെൽഫ്, സെന്റർ ടേബിൾ, വെസ്റ്റേൺ സ്റ്റൈൽ ബാത്ത്‌റൂം, നല്ല ടവലുകൾ, കുളിക്കാനായി ചൂടുള്ളതും തണുത്തതുമായ വെള്ളം, ടെലിഫോൺ, നല്ല ബെഡ്‌ഷീറ്റുകൾ എല്ലാം.. എന്നാലും ഒരു പ്രശ്നം മാത്രം..

ആ കിടക്ക വിഭജിക്കാൻ കഴിയുന്ന ടൈപ്പ് ആയിരുന്നില്ല.. അതിലെ മെത്ത രണ്ട് സെപ്പറേറ്റ് പീസ്സുകൾ ആയിരുന്നു, പക്ഷേ ആ കട്ടിൽ ഒരൊറ്റ ഫ്രെയ്ം ആയിരുന്നു.

"അയ്യോ കഷ്ടം.. മാഡത്തിന്റെ പ്രവചനം തെറ്റിപ്പോയല്ലോ.."

ഞാൻ ചിരിച്ചു കൊണ്ട് തുടർന്നു..

"എന്തായാലും ഞാൻ ആദ്യം ചെന്നൊന്നു കുളിക്കട്ടെ.. അപ്പോഴേക്കും താനീ കിടക്കയൊന്നു രണ്ടായി പിളർത്തി

💬 Comments

View all comments