Chapter Title : അപകടം വരുത്തി വെച്ച പ്രണയം 3 [ടോണി]
പിന്നെ ഞങ്ങൾ വേഗം അത്താഴം കഴിക്കാനായി പുറത്തേക്കിറങ്ങി.. ഒരു ഗ്രാന്റ് റെസ്റ്റോറന്റിലേക്കാണ് ഞാനവരെ കൊണ്ടുപോയത്.. അവിടത്തെ അന്തരീക്ഷത്തിൽ ദീപിക വീണ്ടും ആശ്ചര്യവതിയായി.. വിന്നിമോൻ എന്റെ കൈയിലായിരുന്നു.. കുറച്ച് സമയത്തെ ചാറ്റിംഗിനു ശേഷം..
ദീപിക: "ക്രിഷ്, നിങ്ങൾ ഒരു വിവാഹമോചിതനാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല.."
ഞാൻ ആ കുഷ്യൻ ഇട്ട പതുപതുത്ത കസേരയിൽ ഇരുപ്പ് ഉറപ്പിച്ചുകൊണ്ട് അവളെ ഒന്ന് സംശയത്തോടെ നോക്കി..
ദീപിക: "അതായത്.. കെട്ടിക്കഴിഞ്ഞ ഒരു പെൺകുട്ടിക്ക് വിവാഹമോചനം തേടാനുള്ള ഒരു കാരണവും ഞാൻ നിങ്ങളിൽ ഇതുവരെ കണ്ടെത്തിയില്ല..
ക്രിഷ് എന്നോട് എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്.. അത് എന്നിൽ നിങ്ങളോട് ഉള്ള മതിപ്പുളവാക്കി എന്ന് തന്നെ പറയാം.. ഒരുപക്ഷെ.. ഞാൻ നിങ്ങളുടെ ഭാര്യയായിരുന്നെങ്കിൽ.. ഞാൻ അതിൽ വളരെ ഭാഗ്യവതിയാണെന്ന് കരുതിയേനെ.. സത്യം പറയാമല്ലോ, നിങ്ങളുടെ ഭാര്യയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നിപ്പോകുന്നു.. അവൾക്ക് എങ്ങനെ അതിനു കഴിഞ്ഞു..? നിങ്ങളെ വേണ്ടെന്നു വയ്ക്കാൻ.."
ദീപികയുടെ ആ ജിജ്ഞാസയിലും വാക്കുകളിലും ഞാൻ ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.. അവൾ നെറ്റിചുളിച്ചുകൊണ്ട് എന്നെ നോക്കിയിട്ട് വീണ്ടും തുടർന്നു..
ദീപിക: "അതെയ്, എന്നോട് പറ.. ക്രിഷ് ഇനി വല്ല സൈക്കോ കഥാപാത്രമോ മറ്റോ ആണോ?.. അതോ നിങ്ങൾ അമിതമായി മദ്യപിക്കുമോ?.. അതോ അവളുടെ അനുവാദമില്ലാതെ നിങ്ങൾ അവളുടെ സ്വർണം വല്ലതുമെടുത്ത് വിറ്റോ?.."
അതെല്ലാം ചോദിക്കുമ്പോൾ ദീപിക ശബ്ദം താഴ്ത്തിയിരുന്നു.. ഞാൻ പതിയെ മേശയുടെ മുന്നോട്ട് ചാഞ്ഞു.. എന്നിട്ട് അവൾക്ക് പതിയെ മറുപടി കൊടുക്കാൻ തുടങ്ങി..
ക്രിഷ്: "അതിൽ അത്ര വലിയ രഹസ്യം ഒന്നും ഇല്ലടോ.. ഞാൻ സൈക്കോ ഒന്നുമല്ല.. പക്ഷേ ഞാൻ ഒരു
💬 Comments
View all comments