Chapter Title : അപരൻ 2 [Indra]
മസിൽ ഒക്കെ കണ്ടാൽ വരുന്ന പെണ്ണുങ്ങൾ പേടിച്ചോടും," അവൾ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.
രണ്ടു വർഷത്തിന് ശേഷമാണ് ഞാൻ അവനെ നേരിട്ട് കാണുന്നത്. അവരുടെ സംഭാഷണത്തിനിടയിലും ഞാൻ അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പണ്ട് മെലിഞ്ഞിരുന്ന ആ പയ്യനല്ല ഇവൻ. കഠിനമായ വർക്കൗട്ടുകൾ അവന്റെ ശരീരത്തെ ആകെ ഉടച്ചുവാർത്തിരിക്കുന്നു. എന്നെക്കാൾ എത്രയോ ആരോഗ്യവാനായിരിക്കുന്നു അവൻ.
"അല്ല, നാളെത്തന്നെ ഓഫീസിൽ ജോയിൻ ചെയ്യണ്ടേ?" ഞാൻ ചോദിച്ചു.
"ഏയ് ഇല്ല, വരുന്ന വഴിക്ക് മാനേജർ വിളിച്ചിരുന്നു. ഓഫീസിന്റെ താഴത്തെ നിലയിലൊക്കെ വെള്ളം കയറിയെന്നാ പറഞ്ഞത്. അതുകൊണ്ട് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങോട്ട് ചെല്ലണ്ട."
അവൻ സോഫയിലേക്ക് ചാരിയിരുന്നു.
"സത്യം പറഞ്ഞാൽ വലിയ ആശ്വാസമായി. ഈ മഴയത്ത് ആ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് പോകുന്നത് ഓർത്തപ്പോൾ തന്നെ മടുപ്പായിരുന്നു. വെള്ളം ഇറങ്ങിയിട്ട് പോയാൽ മതിയല്ലോ."
അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.
"അത് നന്നായി. അല്ലെങ്കിൽ വന്നപാടെ തിരിച്ചു പോകേണ്ടി വന്നേനെ. ഇതാകുമ്പോൾ കുറച്ചു ദിവസം സമാധാനമായി ഇവിടെ നിൽക്കാലോ."
അടുക്കളയിൽ നിന്നും അവൾ ഞങ്ങളെ രണ്ടുപേരെയും നോക്കി.
"വാ... രണ്ടാളും എഴുന്നേൽക്ക്. വർത്തമാനം ഒക്കെ കഴിക്കുന്നതിനിടയിലാവാം. ദോശ ചൂടോടെ കഴിച്ചാലേ രുചിയുള്ളൂ."
മനു വിശപ്പ് കാരണം വേഗം എഴുന്നേറ്റ് ഡൈനിംഗ് ടേബിളിലേക്ക് നടന്നു. ഞാനും കസേരയിൽ നിന്നെഴുന്നേറ്റെങ്കിലും, പതുക്കെ അവിടെത്തന്നെ നിന്നു.
"ഹരി വരുന്നില്ലേ?" അവൾ തിരിഞ്ഞുനോക്കി.
"നിങ്ങൾ തുടങ്ങിയോ... ഞാനിപ്പോ വരാം."
"എന്നാ വേഗം വാ..."
അവൾ മനുവിന്റെ പിന്നാലെ നടന്നുപോയി.
അവർ രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ പതുക്കെ അവിടെ നിന്നും മാറി ബാൽക്കണിയിലേക്ക് നടന്നു. ഗ്ലാസ്സ് ഡോർ വലിച്ചടച്ച്, മഴയുടെ സംഗീതത്തിനിടയിൽ ഞാൻ ഒരു സിഗരറ്റ് കത്തിച്ചു. പുകയൂതിക്കൊണ്ട് അകത്തെ കാഴ്ചകളിലേക്ക് ഞാൻ കണ്ണ് നട്ടു.
ഹാളിൽ മീര അവന് ദോശ വിളമ്പിക്കൊടുക്കുന്നുണ്ട്. മനു എന്തോ തമാശ പറയുന്നു, മീര അത് കേട്ട് ചിരിക്കുന്നു. ആ കാഴ്ചയിൽ എനിക്ക് കാണാൻ കഴിഞ്ഞത് പവിത്രമായ ഒരു സഹോദരബന്ധം മാത്രമാണ്. അതിൽ ഒരിടത്തും കാമത്തിന്റെയോ ആകർഷണത്തിന്റെയോ ഒരു കണിക പോലുമില്ല.
ബാൽക്കണിയിലെ തണുത്ത കാറ്റിൽ സിഗരറ്റ് പുക അലിഞ്ഞുചേരുമ്പോൾ, ഗ്ലാസ്സ് ഡോറിനപ്പുറം തെളിയുന്ന
💬 Comments
View all comments