0%

Chapter Title : അപരൻ 2 [Indra]

Author : kkstories Read All Parts 1.2K

ഇതാണ് ഫിറ്റ്നസ്,"

അവൻ ചിരിച്ചുകൊണ്ട് കൈ മടക്കി മസിൽ കാണിച്ച് എന്നെ നോക്കി കണ്ണിറുക്കി.

"ആഹാ... കൊള്ളാലോ. എന്തായാലും കല്യാണം ഒന്നും കഴിക്കുന്നില്ലെന്ന് പറയുന്നത് നന്നായി. ഈ മസിൽ ഒക്കെ കണ്ടാൽ വരുന്ന പെണ്ണുങ്ങൾ പേടിച്ചോടും," അവൾ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു.

രണ്ടു വർഷത്തിന് ശേഷമാണ് ഞാൻ അവനെ നേരിട്ട് കാണുന്നത്. അവരുടെ സംഭാഷണത്തിനിടയിലും ഞാൻ അവനെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. പണ്ട് മെലിഞ്ഞിരുന്ന ആ പയ്യനല്ല ഇവൻ. കഠിനമായ വർക്കൗട്ടുകൾ അവന്റെ ശരീരത്തെ ആകെ ഉടച്ചുവാർത്തിരിക്കുന്നു. എന്നെക്കാൾ എത്രയോ ആരോഗ്യവാനായിരിക്കുന്നു അവൻ.

"അല്ല, നാളെത്തന്നെ ഓഫീസിൽ ജോയിൻ ചെയ്യണ്ടേ?" ഞാൻ ചോദിച്ചു.

"ഏയ് ഇല്ല, വരുന്ന വഴിക്ക് മാനേജർ വിളിച്ചിരുന്നു. ഓഫീസിന്റെ താഴത്തെ നിലയിലൊക്കെ വെള്ളം കയറിയെന്നാ പറഞ്ഞത്. അതുകൊണ്ട് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അങ്ങോട്ട് ചെല്ലണ്ട."

അവൻ സോഫയിലേക്ക് ചാരിയിരുന്നു.

"സത്യം പറഞ്ഞാൽ വലിയ ആശ്വാസമായി. ഈ മഴയത്ത് ആ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ച് പോകുന്നത് ഓർത്തപ്പോൾ തന്നെ മടുപ്പായിരുന്നു. വെള്ളം ഇറങ്ങിയിട്ട് പോയാൽ മതിയല്ലോ."

അത് കേട്ടപ്പോൾ അവൾക്കും സന്തോഷമായി.

"അത് നന്നായി. അല്ലെങ്കിൽ വന്നപാടെ തിരിച്ചു പോകേണ്ടി വന്നേനെ. ഇതാകുമ്പോൾ കുറച്ചു ദിവസം സമാധാനമായി ഇവിടെ നിൽക്കാലോ."

അടുക്കളയിൽ നിന്നും അവൾ ഞങ്ങളെ രണ്ടുപേരെയും നോക്കി.

"വാ... രണ്ടാളും എഴുന്നേൽക്ക്. വർത്തമാനം ഒക്കെ കഴിക്കുന്നതിനിടയിലാവാം. ദോശ ചൂടോടെ കഴിച്ചാലേ രുചിയുള്ളൂ."

മനു വിശപ്പ് കാരണം വേഗം എഴുന്നേറ്റ് ഡൈനിംഗ് ടേബിളിലേക്ക് നടന്നു. ഞാനും കസേരയിൽ നിന്നെഴുന്നേറ്റെങ്കിലും, പതുക്കെ അവിടെത്തന്നെ നിന്നു.

"ഹരി വരുന്നില്ലേ?" അവൾ തിരിഞ്ഞുനോക്കി.

"നിങ്ങൾ തുടങ്ങിയോ... ഞാനിപ്പോ വരാം."

"എന്നാ വേഗം

💬 Comments

View all comments