Chapter Title : അപരൻ 2 [Indra]
എന്റെ നേരെ നീട്ടി.
കാപ്പി ചൂടോടെ നുണയുന്നതിനിടയിൽ, പുറത്ത് തകർത്തുപെയ്യുന്ന മഴയിലേക്ക് നോക്കി അവൾ ചോദിച്ചു:
"മനുവേട്ടൻ വിളിച്ചിരുന്നോ ഹരി? ഈ മഴയത്ത് ഡ്രൈവ് ചെയ്ത് വരികയല്ലേ, എവിടെ എത്തിക്കാണും എന്ന് അറിയാമായിരുന്നു."
അവളുടെ ശബ്ദത്തിൽ മനുവിനോടുള്ള, ഒരു കരുതൽ വ്യക്തമായിരുന്നു; ഞാൻ ഫോണെടുത്ത് നോക്കി,
"രാവിലെ വിളിച്ചിട്ടില്ല, ഇന്നലെ രാത്രി സംസാരിക്കുമ്പോൾ അവൻ സേലം കഴിഞ്ഞിരുന്നു, മിക്കവാറും കുറച്ചു കഴിഞ്ഞു എത്തുമായിരിക്കും ,"
ഞാൻ ടിവി ഓൺ ചെയ്തപ്പോൾ വാർത്താ ചാനലുകൾ നിറയെ മഴക്കെടുതിയുടെ ദൃശ്യങ്ങളായിരുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, മലയോര മേഖലകളിൽ ജാഗ്രത വേണമെന്നും വാർത്താവായനക്കാരി പറയുന്നുണ്ടെങ്കിലും, കൊച്ചിയിൽ ഇതുവരെ വെള്ളപ്പൊക്ക ഭീഷണിയൊന്നുമില്ലാത്തത് ചെറിയൊരു ആശ്വാസമായി.
"ഹരി, മനുവേട്ടനെ ഒന്ന് വിളിച്ചു നോക്കാമോ? ഹൈവേയിലൊക്കെ ബ്ലോക്ക് കാണുമോ എന്നൊരു പേടി,"
വാർത്ത കണ്ടതും മീര വീണ്ടും ചോദിച്ചു.
ഞാൻ മനുവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു, പക്ഷേ മറുതലയ്ക്കൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന സന്ദേശമാണ് ലഭിച്ചത്.
"സ്വിച്ച് ഓഫ് ആണ്... ചാർജ് തീർന്നതാകും,"
ഞാൻ ഫോൺ മാറ്റിവെച്ചു.
"അയ്യോ... മഴയത്ത് വല്ല പ്രശ്നവും..."
മീരയുടെ മുഖത്ത് മങ്ങൽ വീണു.
"ഈ മഴയത്ത് ഡ്രൈവ് ചെയ്യുമ്പോ എനിക്ക് പേടിയാ ഹരി. എവിടെയെങ്കിലും ബ്ലോക്കിൽ കുടുങ്ങിക്കിടക്കുകയാണോ ആവോ? അതോ റേഞ്ച് ഇല്ലാത്തതാണോ?"
അവൾ അസ്വസ്ഥതയോടെ പുറത്തെ മഴയിലേക്ക് നോക്കി.
"അവനൊന്നു തിരിച്ചു വിളിച്ചിരുന്നെങ്കിൽ സമാധാനമായിരുന്നു," അവൾ നെടുവീർപ്പിട്ടു.
ഞാൻ അവളെത്തന്നെ നോക്കിയിരുന്നു. അവളങ്ങനെയാണ്; മനുവിനെ സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ് അവൾ കാണുന്നത്. എന്റെ സഹോദരൻ എന്നതിലുപരി, ഒരമ്മ വയറ്റിൽ പിറന്ന സ്വന്തം ചേട്ടനോടെന്ന പോലെയുള്ള ഒരിഷ്ടം
💬 Comments
View all comments