Chapter Title : അപരിചിതർക്കിടയിൽ [Chedhan]
ചൂടായതുപോലെയും വിറയ്ക്കുന്നത് പോലെയുമൊക്കെ തോന്നി. പനിയാണോ? അതോ വെറും പരിഭ്രമമോ?
ഷെൽഫിൽ നിന്നും ഒരു പാരാസെറ്റമോൾ എടുത്ത് ഞാൻ വിഴുങ്ങി. ശരീരത്തിന്റെ ഊഷ്മാവ് ഒന്ന് കുറയട്ടെ, മനസ്സ് ഒന്ന് ശാന്തമാകട്ടെ. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ഞാൻ മുറിയിൽ നിന്നിറങ്ങി. ലക്ഷ്യം അൽ ഗുബൈബ മാളാണ്.
മാളിലെത്തിയപ്പോൾ രാത്രിയായത് കൊണ്ട് food court-ൽ അത്യാവശ്യം ആൾക്കാരുണ്ട്. ഞാൻ ഷോപ്പിൽ പോയി മൂന്ന് coffee order ചെയ്തു. അവർ അത് കുടിക്കുമോ എന്ന് എനിക്കറിയില്ല, എങ്കിലും കുഴപ്പമില്ല.
എനിക്ക് coffee ഭയങ്കര ഇഷ്ടമാണ്; അത് കുടിച്ചു കഴിഞ്ഞാൽ വല്ലാത്തൊരു ഉന്മേഷം കിട്ടും. Coffee order ചെയ്ത ശേഷം ഷോപ്പിന് front-ലുള്ള table-ൽ തന്നെ ഞാൻ ഇരുന്നു. രാത്രിയായത് കൊണ്ടാണോ എന്നറിയില്ല, ആരും ആ സമയത്ത് coffee കുടിക്കുന്നില്ലെന്ന് തോന്നുന്നു. ഷോപ്പിൽ കാര്യമായ തിരക്കില്ല.
ഞാൻ table-ൽ ഇരുന്നു ഫോണെടുത്തു. WhatsApp-ൽ ഒരു മെസ്സേജിട്ടു:
"I am here, in front of coffee shop, first row table."
ഉടൻ തന്നെ blue line തെളിഞ്ഞു.
"Okay, we are on the way," മറുപടി കിട്ടി.
പിന്നീട് ഞാൻ Telegram തുറന്നു. ഏജന്റ് അയച്ചുതന്ന തസ്‌നി താത്തയുടെ ഫോട്ടോ എടുത്തു നോക്കി. ഒരു 36 വയസ്സിൽ കവിയില്ല. ഏതോ ഒരു കല്യാണത്തിന് എടുത്ത ഫോട്ടോ ആണ് ; ചുരിദാറാണ് വേഷം, തലയിൽ തട്ടം ഒക്കെ ഇട്ടിട്ടുണ്ട്. ഗൾഫിൽ വന്നതിനുശേഷം supermarket-കളിലും mall-കളിലുമെല്ലാം ഇതേപോലെ ഒരുപാട് താത്തമാരെ കണ്ടിട്ടുണ്ട്. ഞാൻ ഒരു തെക്കൻ ആണ് ആ ഭാഗത്തൊന്നും ഇങ്ങനെ വസ്ത്രം ധരിച്ച
💬 Comments
View all comments