Chapter Title : അപർണ – മരുഭൂമിയിലെ മാണിക്യം 2 [Mallu Story Teller]
നേരെ HR ആയ അനിതയുടെ അടുത്തേക്ക് ചെന്നു.
" അനിതേ, സാർ വന്നില്ലേ?"
കംമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്ന അനിത ജയന്റെ ചോദ്യം കേട്ട് അയാളെ നോക്കിയപ്പോൾ അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താടി എല്ലാം ഷേവ് ചെയ്ത് മുടി വെട്ടിയൊതുക്കിയ ജയൻ അത്രമേൽ സുന്ദരനായിരുന്നു.
"എന്താ ജയാ ഇത് .....നല്ല സമാർട്ട് ആയല്ലോ?.... സാർ താഴെ കോഫി ഷോപ്പിൽ ഉണ്ട് ... "
" OK താങ്ക്സ്... " അനിതയുടെ അരിക്കിൽ അധിക സമയം ചെലവഴിക്കാതെ ജയൻ താഴെ നിലയിൽ ഉള്ള കോഫി ഷോപ്പിലേക്ക് ചെന്നു. അവിടെ ആളൊഴിഞ്ഞ ഒരു മൂലയിൽ ഫോണിൽ ചികഞ്ഞ് കൊണ്ടിരുന്ന അനീഷിനെ അവൻ പുറക്കിൽ നിന്നും തട്ടി വിളിച്ചു. തിരിഞ്ഞ് നോക്കിയ അനീഷിന്റെ പ്രതികരണവും മറിച്ചായിരുന്നില്ല.
"ഇതാരാ... എന്ത് പറ്റി ജയാ...?"
" ഒന്നുമില്ല സാർ... സാർ ഫ്രീ ആണോ? എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു.." നിന്ന് കൊണ്ട് തന്നെ ജയൻ മറുപടി പറഞ്ഞു.
"YES, ഞാൻ ഇപ്പോൾ ഫ്രീ ആണ് ... ഒരു അര മണിക്കൂർ കഴിഞ്ഞാൽ ഒന്ന് പുറത്ത് പോകും. വരൂ നമുക്ക് ഓഫീസിലേക്ക് പോകാം.." അനീഷ് എഴുന്നേൽക്കുവാൻ തുടങ്ങി.
"ഓഫീസ് വേണ്ട സാർ... ഇവിടെ ആണ് കുറച്ച് കൂടെ നല്ലത് ... കാര്യം കുറച്ച് പേഴ്സൽ ആണ്.."
" പേഴ്സണല്ലോ?.... ഓക്കെ... എങ്കിൽ താൻ ഇരിക്ക് .... കുടിക്കാൻ എന്തെങ്കിലും പറയണോ?"
"വേണ്ട സാർ " ജയൻ അനീഷിന് അഭിമുഖമായി ഇരുന്ന് കൊണ്ട് ചുറ്റും ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പതിഞ്ഞ ശബ്ദത്തിൽ
💬 Comments
View all comments