0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

തല താഴ്ത്തി തന്നെ ഇരുന്നു.

"ജയൻ, നിങ്ങൾ എന്താ ഒന്നും പറയാത്തത്...?" കുറച്ചു സമയമായി ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരിക്കുന്ന ജയനോട് ഡോക്ടർ ജോർജ് ചോദിച്ചു.

"അത് ഡോക്ടർ...എനിക്ക് മടുത്തു ഇവിടെ...." മുഖത്തെ വെട്ടിയൊതുക്കാത്ത അലസമായ താടി രോമങ്ങൾ തടവി കൊണ്ട് ജയൻ പറഞ്ഞു.

"എന്ത് പറ്റി ജയാ?"

"വല്ലാതെ ഒറ്റപെട്ടു പോയത് പോലെ ആണ്....നാലു വർഷത്തിൽ മേലെ ആയി ഞാൻ ഒന്ന് നാട്ടിൽ പോയിട്ട്...എന്റെ ഭാര്യ, മകൻ...ഇവരെ എല്ലാം വല്ലാതെ മിസ് ചെയ്യുന്നു....സർ, എന്റെ വൈഫ് അനു , അവസാനം ഇവിടെ നിന്നും പോകുമ്പോൾ അവൾ pregnant ആയിരുന്നു....ഇപ്പോൾ എന്റെ കൊച്ചിന് മൂന്ന് വയസ്സായി....അവനെ ഞാൻ ഒന്ന് നേരിട്ട് കണ്ടിട്ട് പോലും ഇല്ല...."

"ജയാ...ഈ ഒറ്റപ്പെടൽ എല്ലാം നമ്മൾ പ്രവാസികൾക്കു പരിചിതം അല്ലെ...അത് ഒഴിവാക്കാൻ അല്ലെ തന്നോട് ഞാൻ നാട്ടിൽ പോകുന്ന കാര്യം ഒന്ന് വേഗത്തിൽ ആക്കാൻ കഴിഞ്ഞ മാസം പറഞ്ഞത്...ഒന്ന് നാട്ടിൽ പോയി വന്നാൽ തന്റെ ഈ സ്ട്രെസ് എല്ലാം മാറും..." ഡോക്ടർ പറഞ്ഞു

"അതെനിക് അറിയാം ഡോക്ടർ...പക്ഷെ എന്റെ കേസിന്റെ കാര്യം ഡോക്ടറിന് അറിയുന്നതല്ലേ...അത് കഴിയാതെ ഞാൻ എന്ത് ചെയ്യും.....എനിക്ക് ശെരിക്കും മടുത്തു തുടങ്ങി....ദിവസവും രാവിലെ എഴുന്നേൽക്കുക...ഡ്യൂട്ടിക് പോകുക...തിരികെ വരുക..ദിവസവും കാണുന്നത് ഒരേ മുഖങ്ങൾ...ഒരേ കാഴ്ചകൾ...കുറെ ഫേക്ക് സ്‌മൈൽസ്...മടുത്തു..." ജയൻ രണ്ടു കൈയ്യും നെറ്റിയിൽ വെച്ച് താഴേക് നോക്കി ഇരുന്നു.അയാളുടെ മനസ്സിൽ ചിന്തകൾ കാട് കയറി തുടങ്ങിയിരുന്നു.

"നിങ്ങൾ ഒരു കാര്യം ചെയ്യ്, വേറെ എന്തെങ്കിലും കാര്യങ്ങളിൽ ഇൻവോൾവ് ആവാൻ ശ്രമിക്കു.example, ഡ്യൂട്ടി കഴിഞ്ഞു വന്നാൽ വേറെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുക....

💬 Comments

View all comments