0%

Chapter Title : അപർണ - മരുഭൂമിയിലെ മാണിക്യം [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.9K

ദിവസം അലക്കാനുള്ള ഡ്രസ്സ് എല്ലാം കൂട്ടി പെറുക്കി അപർണ്ണ വാഷിംഗ് മെഷീനിൽ ഇടാൻ ഒരുങ്ങുമ്പോൾ ആണ് ജയൻ അവൾ തന്റെ അടിവസ്ത്രവും കൈ കൊണ്ട് എടുത്ത് മെഷീനിൽ ഇടുന്നത് കണ്ടത്...

"അയ്യേ...മോളെ എന്റെ ഇന്നർ ഇങ്ങു തന്നേയ്...അത് ഞാൻ കഴുകാം..."

"അത് എന്താ ജയേട്ടാ...എല്ലാം ഒന്നിച്ചു തീരുമല്ലോ....ഇത്രയും ദിവസം അലക്കുമ്പോൾ ഞാൻ നോക്കാറുണ്ട്...ഇത് എവിടെ ഒളിപ്പിച്ചു വെക്കുകയാണ്?"

"അതല്ല അപ്പു...അത് ശെരിയാവില്ല..."

"കുഴപ്പം ഇല്ല ചേട്ടാ ...ഇ ചേട്ടൻ എന്താ ഇങ്ങനെ...?"

"എന്നാൽ ശെരി... നിന്റെ ഇഷ്ട്ടം പോലെ...ഈ കുറച്ചു ദിവസം കൊണ്ട് നീ എന്നെ ശെരിക്കും ഒരു മടിയൻ ആക്കി കേട്ടോ...ഒരു ജോലിയും ചെയ്യാൻ എന്നെ സമ്മതിക്കുനില്ല..."

"വന്ന കാര്യമോ നടക്കുന്നില്ല. ഈ ജോലി എങ്കിലും ചെയ്തു ഞാൻ ഒരു സമാധാനിച്ചോളാം...ചേട്ടന് അത്രക് വിഷമം ഉണ്ടെങ്കിൽ ഒരു വേലക്കാരിക്ക്‌ കൊടുക്കുന്ന പൈസ എനിക്ക് തന്നോളൂ...അപ്പോൾ എനിക്ക് ഒരു വരുമാനം ആയല്ലോ....പണ്ടത്തെ ആളുകൾ പറയും പോലെ, പശുവിന്റെ ചൊറിച്ചിലും മാറും കാക്കയുടെ വിശപ്പും മാറും..."

"ചേച്ചിയുടെ അനിയത്തി തന്നെ..." ചിരിച്ചു കൊണ്ട് ജയൻ മറുപടി പറഞ്ഞു.

"ആ...ഒരു കാര്യം മറന്നു...എന്നും ചോദിക്കണം എന്ന് വിചാരിക്കും...ഈ താടിയും മുടിയും എല്ലാം എന്താ ഇങ്ങനെ...പിന്നെ ഓഫീസിൽ പോവുമ്പോൾ ഒരു വൃത്തിക് എല്ലാം പൊക്കുടേ.... ഞാൻ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോയപ്പോൾ എന്നെ ഉപദേശിക്കാൻ നല്ല മിടുക്ക് ആയിരുന്നല്ലോ....പിന്നെ വേറെ കാര്യം...പുറത്തു നിന്നുള്ള തീറ്റ ..അത് ഇനി നടക്കില്ല....ചേച്ചി ഇന്നലെ വിളിച്ചപ്പോൾ എന്നോട് പറഞ്ഞിരുന്നു..."

"അല്ല മോളെ, അത് എനിക്ക് സമയം ഇല്ലാത്ത കാരണം..."

"സമയം......ശെരി......ഇനി ജോലി കിട്ടി ഇവിടുന്നു താമസം

💬 Comments

View all comments