0%

Chapter Title : അപസർപ്പക വനിത 5

പിടിപ്പിക്കുമെന്നുറപ്പ്.

ഞാൻ പവിഴപുറ്റുകൾക്കിടയിലൂടെ പതിയെ ഊളയിട്ട് നീങ്ങി. അൽപ്പം ദൂരെയായി  ചെറിയ മീനുകൾ കൂട്ടമായി പവിഴപ്പുറ്റിലേക്ക് പാഞ്ഞ് കയറിപ്പോകുന്നു. അതെന്റെ എന്റെ ശ്രദ്ധ അവിടേക്ക് ആകാശിച്ചു.  കുറച്ച് കഴിഞ്ഞ്  വലിയ മീൻ അവിടേക്ക് സാവധാനം വന്ന് പവിഴപ്പുറ്റുകൾക്ക് ചുറ്റും വലം വയ്ക്കുന്നു. ചെറിയ മീനുകൾ പവിഴപ്പുറ്റിനുള്ളിലേക്ക് കയറിയതിനാൽ ആ വലിയ മീൻ അക്ഷമനാണെങ്കിലും അവൻ ശ്രദ്ധാപൂർവ്വം അതിനെ വലം വച്ചുകൊണ്ടിരുന്നു. കഠിനമായ നിരീക്ഷണത്തിനവസ്സാനം ആ മീൻ വലിയ വാല് വച്ച് ആ പവിഴപ്പുറ്റിലേക്ക് ആഞ്ഞടിച്ചു. പരിഭ്രാന്തരായ ചെറിയ മീനുകൾ അവിടെനിന്ന് ഏറ്റവും വലിയ ദ്വാരത്തിലൂടെ  പുറത്ത് ചാടി. നിമിഷനേരം കൊണ്ട് ആ ചെറിയ മീനുകളെ അവൻ അകത്താക്കി.

എന്റെ ചിന്തയിൽ പെട്ടെന്നൊരുപായം തോന്നി. ഡാർക്ക് ലോയുടെ അന്വേഷണങ്ങൾ കൊലയാളി അതി വിദ്ധക്തമായി പിന്തുടരുന്ന് മനസ്സിലാക്കുന്നു. അതിനാൽ കുറ്റക്യത്യങ്ങൾ നടന്ന സ്ഥലത്തേക്ക് അന്വേഷണവുമായി അസമയങ്ങളിൽ കടന്നു ചെന്നാൽ ആൾക്കൂട്ടങ്ങളില്ലാത്തതിനാൽ പിന്തുടരുന്ന ആ വ്യക്തിയെ ഒരു പക്ഷെ തിരിച്ചറിയാൻ സാദ്ധിച്ചെക്കാം. നേരത്തെ വലിയ മീൻ  ചെറുമീനുകൾ പിടിച്ച അതെ തിയറി പ്രയോഗിക്കുകയാണെങ്കിൽ സമയവും സന്ദർഭവും ഒത്തുചേർന്നാൽ കൊലയാളി വലക്കകത്ത് തന്നെ. എന്തായാലും ഒന്ന് പ്രയോഗിച്ച് കളയാം എന്നുറപ്പിച്ച് ഞാൻ കരയിലേക്ക് നീന്തി.

അന്തിവെയിൽ പതുക്കെ നിഴലിക്കുന്ന നിഴലിക്കുന്ന കാർമേഘങ്ങളിലേക്കലിയാൻ തുടങ്ങി. ആ അന്തരീക്ഷത്തിലേക്ക് തികച്ചും ആത്മവിശ്വാസത്തോടെ നീന്തി കയറിവന്ന കടലിലേക്ക് ഞാൻ നോക്കി. അലറി വരുന്ന തിരകൾക്കുള്ളിൽ എത്രയോ നിഗുഢതകൾ ഒളിച്ചിരിക്കുന്നുണ്ടാകും. സത്യം തേടിയുള്ള ഏതൊരു സഞ്ചാരിക്കും മുന്നിലേക്ക് ഒരു പക്ഷെ  ആ നിഗുഢതകൾ വെളിപ്പെട്ടേക്കാം. ഈ കേസ്സും ഈ അനന്തമായ മഹാസാഗരം പോലെയല്ലേ. അടിസ്ഥാനപരമായി ചിട്ടയായ ചിന്തകളും അനുമാനങ്ങളും

💬 Comments

View all comments