0%

Chapter Title : അപസർപ്പക വനിത 5

വരയൻ ഷർട്ടുമാണ് വേഷം. ജെസ്സി അതിൽ നല്ല സുന്ദരിയായിരിക്കുന്നു എന്ന എന്റെ മനസ്സിൽ അറിയാതെ തോന്നി.

ഡോർ ബെൽ മുഴങ്ങി. വാതിൽ തുറന്നപ്പോൾ മുന്നിൽ മന്ദഹസിച്ചുകൊണ്ട് ജെസ്സീക്ക നിൽക്കുന്നു. സ്വാഗതമോതി കൊണ്ട് ഞാൻ കൈ വീശി കാണിച്ചു.

"...കാത്തിരുന്ന് മുഷിഞ്ഞൊ...വൈഗ ..".

"...ഇല്ലാ ജെസ്സീ.....".

"...കൺട്രോൾ റും എന്റെ ഓഫിസ്സിനടുത്തതാണ്.....അതോണ്ട് പെട്ടെന്ന് കിട്ടി....". ജെസ്സീക്ക ലാപ്ടോപ്പ് തുറന്നു.

ഞാൻ അടുത്ത് വന്നിരുന്ന് വീഡിയോ പ്ളേ ചെയ്ത നോക്കി. അതിൽ വെളുത്ത സിഫ്റ്റ് കാർ പാഞ്ഞു പോകുന്ന ദ്യശ്യങ്ങൾ. കാറിന്റെ അമിത വേഗത കാരണം നമ്പർ വ്യക്തമല്ലായിരുന്നു. മൂന്ന് ക്യാമറയിലെ ഫുട്ടേജുകൾ ഉണ്ടായിരുന്നെങ്കിലും ഒരു തുമ്പ് പോലും കണ്ടെത്താൻ കഴിയാത്തതിൽ എനിക്ക് ആകെ  നിരാശ തോന്നി.

"...ഒന്നിച്ചു ക്ലിയറല്ല അല്ലെ...വൈഗ......ഈ കാർ ഈ മൂന്ന് ക്യാമറയും കഴിഞ്ഞ് നാലാമത്തെ ക്യാമറ താണ്ടീട്ടില്ല.......അതിനാൽ വഴിയിലുള്ള ഏതോ ഹൌസിങ്ങ്  കോളനിയിലേക്ക് കയറിട്ടുണ്ടെന്ന് ഉറപ്പാണ്...".

ജെസീക്ക വളരെ ഉത്സാഹത്തോടെയും ആത്മവിശ്വാസത്തോടെയും ആ കാർ കണ്ടുപിടിക്കുന്നതിന് കുറിച്ച് പറയുന്നുണ്ടെങ്കിലും എന്റെ ചിന്ത ഇന്ന് തന്നെ ആ കൊലപാതകിയെ ഈ ലോകത്ത് നിന്ന് തന്നെ തുടച്ച് നിക്കണമെന്നതായിരുന്നു.

ഒരു ജീപ്പ് താഴെ വന്ന നിൽക്കുന്ന ശബ്‌ദം ഞാൻ കേട്ടു. എന്റെ ചുണ്ടിൽ അറിയാതെ ഒരു നിഗുഢമായ മന്ദഹാസം വിരിഞ്ഞു.

എന്റെ ചുണ്ടുകൾ ചലിച്ചു.

"....ലെറ്റ് സ്റ്റാർട്ട് ദ മിഷൻ......!!!!! ".

( തുടരും )

💬 Comments

View all comments