Chapter Title : അപസർപ്പക വനിത 5
പുത്രനായ രാഹുൽ ഈശ്വറിലേക്കായിരുന്നു.
അധികാരത്തിന്റെയും സമ്പന്നതയുടെയും നടുവിൽ തല തെറിച്ച് വളർന്ന രാഹുൽ ഈശ്വർ തന്റെ പങ്ക് നിഷേധിച്ചു. മന്ത്രി പുത്രനായ രാഹുലിനെ കൂടുതൽ ചോദ്യം ചെയ്‌താൽ അത് മീഡിയ അറിയുവാൻ സാദ്ധ്യതയുണ്ട്. മീഡിയയുടെ മുനകൊത്തുന്ന ചോദ്യങ്ങൾക്ക് മുന്നിൽ അധികാരകൊത്തളങ്ങൾക്ക് ഇളക്കം സംഭവിക്കാനും, അതുവഴി ഭരിക്കുന്നത് തൂക്ക് മന്ത്രി സഭ താഴെ വീഴാനും സാദ്ധ്യത മുന്നിൽകണ്ട് കേസ്സാവസാനിപ്പിക്കാൻ അതീവ സമ്മർദ്ദമുണ്ടായിരുന്നു.
ആദ്യ ഘട്ടങ്ങളിൽ ഷേർളി മേഡം നേരിട്ടാണ് ഈ കേസ്സന്വേഷണം തുടങ്ങിയത്. മിസ്സിങ്ങായ പെൺകുട്ടികളെ ചുറ്റിപറ്റി തുടങ്ങിയ അന്വേഷണം ചെന്നെത്തിയത് രാഹുൽ ഈശ്വറിലേക്ക് തന്നെയാണ്. മിസ്സിങ്ങായ പല പെൺകുട്ടികൾക്കും രാഹുൽ ഈശ്വറുമായി നേരിട്ടോ അല്ലാതെയോ ബന്ധമുണ്ട്. ചിലരെ രണ്ടോ മൂന്നോ ദിവസ്സങ്ങൾക്ക് ശേഷം ബോധരഹിതയായി കണ്ടെത്തുകയാണ് പതിവ്. അവരുടെ രക്ഷകർത്താക്കൾ മാനം ഭയന്ന് കേസ്സിന് തുടർന്ന് പോകാത്തത് ഇവന് രക്ഷയായി.
കാണാതായ പെൺകുട്ടികളിൽ ഇതുവരെ കണ്ടെത്താൻ സാദ്ധിക്കാത്ത ഒരു പ്രൊഫൈൽ രാഹുലുമായി നേരിട്ട് ബന്ധമുള്ളതായിരുന്നു. ലക്ഷ്മി പിള്ള എന്നായിരുന്നു അവളുടെ പേര്. രാഹുലിന്റെ കോളേജിൽ ഒപ്പം പഠിക്കുന്നതും, കൂടാതെ അവനോടൊപ്പം പലയിടത്തും കറങ്ങിനടക്കുന്നത് പലരും കണ്ടീരുന്നത്രെ.
ലക്ഷ്മി പിള്ള കാണാതെയായിട്ട് ഏകദേശം ഒരു മാസമാവാറായപ്പോൾ അവളുടെ അച്ഛനായ വിജയൻ പിള്ള ഡാർക്ക് ലോ പ്രൈവറ്റ് ഡിക്റ്റക്റ്റിവ് ഏജൻസിയിൽ വന്ന് ഷേർളി മേഡത്തെ കണ്ടിരുന്നു. മകളെ കണ്ടെത്താനായുള്ള അയാളുടെ അവസാനത്തെ ശ്രമമായിരുന്നു അത്. ആ കേസ്സിനായി അദ്ദേഹം ഓഫർ ചെയ്തത് അഞ്ച് കോടിയായിരുന്നു. കൊലയാളിയെ കണ്ടെത്താനുള്ള ഒരു വഴി ഇതിനാൽ തുറന്ന് കിട്ടിയാലോ എന്നുള്ള ഉപായത്തിൽ ഡാർക്ക് ലോ ഏജൻസി ഈ കേസ്സ് ഏറ്റെടുക്കുകയായിരുന്നു. മൊത്തം വലിയ ചിലവ് വരുന്ന ഈ കേസ്സിന് സാമ്പത്തിക സഹായത്തിന് ഈ തുക സഹായകമാകുമെന്നതിനാൽ വിജയൻ പിള്ളയുടെ ഓഫർ നിരസിക്കാനും ഏജൻസിക്ക് കഴിഞ്ഞില്ല. രഹസ്സ്യ സ്വഭാവം കാത്ത് സൂക്ഷിക്കേണ്ടതിനാൽ കുറച്ച് നാളായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസ്സിനെ കുറിച്ച് അദ്ദേഹത്തോട് തുറന്ന് പറഞ്ഞതുമില്ല.
തുടർന്നുള്ള കാര്യങ്ങൾ തനിക്കറിയാവുന്നതായതിനാൽ വെറുതെ ഒന്നോടിച്ച് നോക്കി. താനും കുടി ഉൾപ്പെട്ട കാര്യങ്ങൾ വായിക്കുന്നതിൽ അപൂർവമായ ആനന്ദം എനിക്ക് ലഭിച്ചു. എനിക്ക് മുന്നോട്ട് പോകാനുള്ള ലീഡ് ഇനി ഇതിൽ നിന്ന് ഞാൻ കണ്ടുപിടിക്കേണ്ടെരിക്കുന്നു എന്നത് ഒരു വലിയ സമസ്സ്യയായി എന്റെ മുന്നിൽ കെട്ടിപിടിച്ചു കിടന്നു.
ഒരു കേസ് ഡയറി എന്നപോലെ ഷേർളി മേഡം തയ്യാറാക്കിയ കുറിപ്പ് മുഴുവൻ വായിച്ചശേഷം ഞാൻ ഏകാഗ്രതക്കായി കനത്തതിൽ രണ്ടുമൂന്ന് വട്ടം നിശ്വസിച്ചു. ടേബിളിൽ ഇരിക്കുന്ന ചെസ്റ്റർഫീൽഡ് എന്നെഴുതിയ വിദേശ നിർമ്മിത
💬 Comments
View all comments