Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]
ശശിയും ജെസീക്കയും ഞങ്ങളെ നോക്കി കൈ വീശി. ഞാന്‍ ഉള്ളിലെ മനസ്സിനേറ്റ മുറിവ് മറച്ചുകൊണ്ട് ചിരിച്ചെന്ന് വരുത്തി.
ലിഫ്റ്റിന്റെ വാതായനങ്ങള്‍ അടഞ്ഞു.
ലിഫ്റ്റിന്റെ ചെറു മുരള്‍ച്ച പോലും എന്നെ എതോ ഒരു ഭീകരത നിറഞ്ഞ ലോകത്തേക്ക് കൊണ്ടുപോകുന്നത് പോലെ തോന്നിപ്പിച്ചു. മനസ്സിനുള്ളില്‍ കഠിനമായ നീറ്റല്‍. എന്റെ ഈ ജീവിതത്തില്‍ സന്തോഷം അധികമൊന്നും കിട്ടീട്ടില്ല എങ്കിലും അതിനെയെല്ലാം അതിനൊപ്പം വച്ചു മൂടാന്‍ കിട്ടിയ സൌഭാഗ്യമായിരുന്നു ഡോക്ട്ടര്‍. ഈ നിമിഷം മുതല്‍ അതില്ല. ജീവിതം വീണ്ടും വഴി മുട്ടി നില്‍ക്കുന്നു. മനസ്സിനേറ്റ മുറുവുകള്‍ വിങ്ങലായി പണിണമിക്കുന്നു. അതു കടിച്ചമര്‍ത്താന്‍ തക്ക ത്രാണി നേടേണ്ടിരിക്കുന്നു.
"...വൈഗ....".
മാസ്റ്റര്‍ എന്നെ തട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ചെറു നനവ് എനിക്ക് കാണാന്‍ സാദ്ധിച്ചു. ഒരു നിമിഷത്തേക്ക് എന്റെ മരിച്ചുപോയ അപ്പാവ് വിളിക്കുന്നത് പോലെ തോന്നി.
"...അപ്പാ....".
ഞാനറിയാതെ വിളിച്ചു അദ്ദേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു. ആ വിളിയില്‍ അദ്ദേഹം കരളലിഞ്ഞെന്നെ നോക്കികൊണ്ട് എന്റെ നെറുകയില്‍ വാത്സല്ല്യത്തോടെ തഴുകി. അദ്ദേഹത്തിന്റെ മനസ്സാകെ പ്രക്ഷുബ്ദ്ധമായിരുന്നെന്ന് ശ്വസന വേഗതയില്‍ അറിഞ്ഞു.
"...ഡോണ്‍ഡ് വറി...യൂ കാന്‍ ഫോര്‍ഗോട്ട് ദോസ്സ് ഓള്‍ ഫീലിങ്ങ്സ്സ്.....ആഫ്റ്ററോള്‍.....നീ എന്റെ സിംഹകുട്ടിയല്ലേ....".
മാസ്റ്ററുടെ വചനങ്ങള്‍ എന്റെ ചെവിയിലൂടെ മനസ്സിലേക്ക് കയറി. ഞാനെന്റെ അപ്പായെ അദ്ദേഹത്തിലൂടെ തിരിച്ചറിയുകയായിരുന്നു. അദ്ദേഹത്തിന്റെ സാമീപ്യം അതിയായ ആശ്വാസമേകുന്നു.
ലിഫ്റ്റ് താഴേക്കെത്തി. ഞാന്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ നിന്നടര്‍ന്ന് വണ്ടി വച്ചീരിക്കുന്ന ഭാഗത്തേക്ക് നടന്നു. മൊബൈലും ടാബും ബുള്ളറ്റിന്റെ സൈഡിലെ പെട്ടി തുറന്ന് അതിലിട്ടുകൊണ്ട് എന്തോ ചിന്തിച്ച് നിന്നു.
എന്തു ചെയ്യണമെന്നറിയില്ല.
എങ്ങോട്ട് പോകണമെന്നറിയില്ല.
"...വൈഗ.....".
മാസ്റ്ററുടെ വിളിയാണെന്നെ അതില്‍ നിന്നുയര്‍ത്തിയത്. എത്ര നേരം ഞാന്‍
💬 Comments
View all comments