Chapter Title : അപസര്‍പ്പക വനിത 4 [ക്രൈം ത്രില്ലര്‍]
കണ്ടു. സന്ദര്‍ഭത്തിന് ചേരാത്ത വിധത്തില്‍ എന്നെ പരീക്ഷിച്ചതിലും കൂടാതെ തന്റെ പ്രാണനാഥനായ ഡോ.ശശിയുടെ മുന്നില്‍ താന്‍ ഒരു കോമാളിയായതിലും എനിക്ക് അതിയായ അരിശം വന്നെങ്കിലും അദ്ദേഹത്തിനൊടുള്ള ബഹുമാനം മൂലം ഞാനതടക്കി.
"...വൈഗ.....നീ നിന്റെ മനസ്സിനടിമയാകാതെ ആ മനസ്സിനെ നിന്റെ അടിമയാക്കൂ....നിന്റെ എതു പ്രവര്‍ത്തിക്കും കൂടെ അചഞ്ചലമായി ഒപ്പം നില്‍ക്കുന്ന മനസ്സിനെ നീ സ്യഷ്ടിക്കൂ......നിനക്ക് ഒരുപാട്...ഒരുപാട് നിനക്ക് പ്രവര്‍ത്തിക്കാനുണ്ട്....എതാണ് ശരിയുടേയും എതാണ് തെറ്റ് എന്നെ തിരിച്ചറിയാ വിഷമകരമായ നൂലിഴപാലത്തിലൂടെ നീ സഞ്ചരിച്ച് തുടങ്ങിട്ടേ ഉള്ളൂ.....
മാസ്റ്റര്‍ വികാരഭരിതമായി അല്‍പ നേരത്തേക്ക് നിര്‍ത്തി. കഠിനമായി ശ്വാസമെടുക്കാന്‍ അദ്ദേഹം വിഷമിപ്പിക്കുന്നുണ്ടായിരുന്നു.
"......സോ.... വൈഗ.... യൂ ആര്‍ അപ്പോയിന്റഡ് ആസ് ഇന്‍വിസ്റ്റിഗേറ്റര്‍ ഓഫീസര്‍ ഓഫ് ദ ഡര്‍ക്ക് ലോ...".
എന്നെ ഡാര്‍ക്ക് ലോ എന്ന പ്രസ്ഥാനത്തിന്റെ ഒരു കേസ്സിന്റെ ചാര്‍ജ്ജ് എല്‍പ്പിച്ചീരിക്കുന്നു. മനസ്സില്‍ സന്തോഷം അലട്ടിയടിച്ചു. മാസ്റ്ററോടുള്ള നീരസ്സം അതു കുറച്ചു.
"...മാസ്റ്റര്‍...എനിക്ക് അതിന്...അതിന് കഴിവുണ്ടോ.....". എന്നില്‍ എന്തോ ഒരു ശങ്ക ഉയര്‍ന്നു. ഞാനത് മറച്ച് വച്ചില്ല.
"..തീര്‍ച്ചയായും....ഒന്ന് നിന്റെ അടിമനസ്സില്‍ ഞങ്ങളെ കുറിച്ചുള്ള ഉറച്ച വിശ്വാസത.....അതോണ്ടല്ലേ നിന്റെ വേഗത്തിന് കുറവ് വന്നത്.....പോരാതെ ക്രിമിനല്‍സ്സുകളോട് എതിരായി പോരാടാനുള്ള നിന്റെ വീര്യം.....അതിനുപരി നിന്റെ ബുദ്ധിവൈഭവം....എല്ലാം..എല്ലാം...വൈഗ യൂ ആര്‍ പെര്‍ഫെക്ട് ഫിറ്റ് ഫോര്‍ ദിസ്സ് ജോബ്....". മാസ്റ്റര്‍ വികാരധീനനായി കൈകള്‍ വായുവില്‍ ചുഴറ്റികൊണ്ട് പറഞ്ഞു.
"...അതേ മാസ്റ്റര്‍...വൈഗ ഇതിന് ശരിക്കും ഗോഗ്യതയുള്ളവള്‍ തന്നെ.....". ഡോ.ശശി ചിരിച്ചുകൊണ്ട് പറഞ്ഞു.
പ്രാണനാഥന്റെ വാക്കുകള്‍ ആയിരം മദനബുകളായി എന്റെ പ്രേമഹ്യദയത്തില്‍ തറച്ചു. എന്റെ കവിളുകള്‍ ചുവന്നു. മാസറ്റര്‍ കള്ള ചിരിയോടെ വന്നെനെ ചുറ്റിപ്പിടിച്ച് അടുപ്പിച്ച് നിര്‍ത്തി.
"...ഡോക്ട്ടറേ...ഇതാണ് നമ്മുടെ സിംഹകുട്ടി.....".
💬 Comments
View all comments