0%

Chapter Title : അപസര്‍പ്പക വനിത 1

മുഴുവന്‍ ഞങ്ങളിലേക്കായി. ഞാന്‍ ഷാള്‍ വഴി തലമൂടി കരച്ചില്‍ അഭിനയിച്ചു. പകച്ച് നിന്ന പയ്യന്‍ പെട്ടെന്ന് പുറത്തേക്കോടി. ഇതിനകം ഷേര്‍ളി മാഡവും ഞങ്ങളുടെ ഇരയും പബ്ബ് വിട്ട് അരികിലുള്ള വാഷ്റൂമിലേക്ക് പോയി. എല്ലാം നിമിഷ നേരം കൊണ്ടായിരുന്നു.

സമയം അടുത്തു. ഞാന്‍ കഠിനമായി ശ്വാസം വലിച്ച് വിട്ട് രക്തസമ്മര്‍ദ്ദം നോര്‍മലാക്കി. കാദ്ദറിക്ക അരയിലുള്ള റിവോള്‍വര്‍ ഷര്‍ട്ടിന്റെ മുകളിലൂടെ തലോടികൊണ്ട് ചെറു മൂളിപ്പാട്ടുമായി എന്റെ പുറകെ നടന്നു. ഇത്തരം എത്രയോ സന്ദര്‍ഭങ്ങള്‍ അടുത്തിടെ കടന്ന് പോയിരിക്കുന്നു. അന്നെല്ലാം ഈ മനുഷ്യന്‍ വളരെ കൂളായി നില്‍ക്കുന്നുണ്ടാകും.

ഞങ്ങളെ ആരെങ്കിലും പിന്‍തുടരുന്നുണ്ടോ എന്ന് ചുറ്റും പരതി നോക്കികൊണ്ട് സ്ത്രീകളുടെ വാഷ്റൂമിലേക്ക് ഞാന്‍ കയറി. അതിന്റെ ഡോറില്‍ ക്ലീനിങ്ങ് എന്ന ബോര്‍ഡ് തൂക്കിയിരുന്നു. ഷേര്‍ലി മാഡത്തിന്റെ പ്ലാനിങ്ങാണെന്ന് മനസ്സിലായി. ആ വലിയ ഹാള്‍ പോലെയുള്ള മുറിയില്‍ ടോയിലെറ്റിനായി ചെറു ക്യൂബുകളായി തിരിച്ചീരിക്കുന്നു. അവസാനത്തെ ഒഴിച്ച് എല്ലാം ഓപ്പണ്‍ ആയിരുന്നു. ഞാന്‍ അവിടെക്ക് ശബ്ദമുണ്ടാക്കാതെ അടുത്ത് ചെന്നു. ഷേര്‍ളീ മാഡത്തിന്റേയും ഞങ്ങളൂടെ ഇര രാഹൂല്‍ ഈശ്വറിന്റേയും പതിഞ്ഞ സംസാരം കേഴ്ക്കാമായിരുന്നു.ഞങ്ങളെ കൂടാതെ വെറേ ആരേയും ഉള്ളിലില്ല എന്നുറപ്പ് വരുത്തിയതിന്‌ ശേഷം കാദ്ദറിക്കയെ ഉള്ളിലേക്ക് വരാനായി ആംഗ്യം കാണിച്ചു. വാതിലിന്റെ പിടിയില്‍ ക്ലീനിങ്ങ് എന്ന ബോര്‍ഡ്‌ തൂക്കിയിട്ടതിന്‌ കീഴേ ഒരു ചെയര്‍ കൂടെ ഇട്ടുകൊണ്ട്‌ കാദ്ദറിക്ക ബ്ലോക്ക് ചെയ്തീരുന്നു അപ്പോഴേക്കും.

ഷേര്‍ളീ മാഡവും രാഹൂല്‍ ഈശ്വറും ഉള്ള ടോയിലെറ്റിന്റെ അടുത്ത് ഞങ്ങള്‍ പതുങ്ങി നിന്നു. എതു സമയത്തും ഷേര്‍ളി മാഡത്തിന്റെ സിഗ്നല്‍ വരാം. കാദ്ദറിക്ക റിവോള്‍വര്‍ എടുത്ത് കൈയ്യില്‍ പിടിച്ചു.

ആ സമയത്ത് എന്റെ സൈലന്റ്

💬 Comments

View all comments