Chapter Title : അപസര്‍പ്പക വനിത 2
അമര്‍ത്തി മൂളികൊണ്ട് പാട്ട് തുടങ്ങി. ചെറിയ ലജ്ജയോടെ മാഡം വിഷയം മാറ്റി.
".....വൈഗ....ഈ ഫോണ്‍ ഡീ കോഡ് ചെയ്യാന്‍ ശശി ഡോക്ട്ടര്‍ക്ക് കൊടുക്കു....കുറേ നാളായല്ലോ അവന് പണിയില്ല എന്നെ പറഞ്ഞ് കരയുന്നു......"
എന്റെ കണ്ണുകള്‍ വിടര്‍ന്നു. മാഡം വളരെ പെട്ടെന്ന് അത് കണ്ടുപിടിച്ചു.
"...കാദറേ...ശശി ഡോക്ട്ടറുടെ കാര്യം പറഞ്ഞപ്പോള്‍ പട്ടത്തിയുടെ മുഖമാകെ വിടര്‍ന്നല്ലോ.....".
കാദറിക്ക മൂളിപ്പാട്ട് അര്‍ത്ഥം വച്ച് വീണ്ടും മൂളി.
"...എയ്...അങ്ങനെ ഒന്നുമില്ല്യാട്ടോ...നിങ്ങള്‍...വെറുതെ പറഞ്ഞിണ്ടാക്കുകയാ....വീ..ആര്‍...ജെസ്റ്റ് ഫ്രന്‍ഡ്സ്...".
"...ഓഹോ..ആണോ...പട്ടത്തികുട്ട്യേ....".
ഞാന്‍ മുഖം കടുപ്പിച്ച് കള്ള ദ്വേഷ്യം വരുത്തികൊണ്ട് പുറത്തെ കാഴ്ച്ചകള്‍ നോക്കി ചാരി കിടന്നിരുന്നു.
ഡോ. ശശി എം.ബി.ബി.എസ്. ത്രിശ്ശൂര്‍ മെഡിക്കല്‍ കോളെജിന്റെ ഓമനപുത്രന്‍, ചിന്തകന്‍. മെഡിക്കല്‍ രംഗത്തെ അഴിമതികള്‍ തെരുവുകളിലേക്ക് വലിച്ചിട്ട് പൊതുജനത്തിനെ ചിന്തിപ്പിക്കുകയും അതിനെതിരെ പടയൊരുക്കത്തിന് ആഹ്വാനം ചെയ്ത പട നായകന്‍.
പെണ്‍കുട്ടികളുടെ മനം കവര്‍ന്നവന്‍. അതിനാലായിരിക്കും സമരമുഖത്ത് പതിവിനിലധികം പെണ്‍കുട്ടികള്‍ കടന്ന് വന്നത്.
അങ്ങനെ ഒരു സമര കാലഘട്ടത്ത് ഡോ.ശശി ഒരു പ്രമുഖന്റെ ഫോണ്‍ ടാപ്പ് ചെയ്യാന്‍ ഒരു സൈബര്‍ ഹാക്കറെ കണ്ടുമുട്ടുന്നത്. ആ വിദ്യയില്‍ ആക്രിഷ്ടനായി ഡോ.ശശി പിന്നെ ഹോസ്പിറ്റലില്‍ പോയീട്ടേ ഇല്ല. കബ്യൂട്ടര്‍ പ്രോഗ്രാമുകളുടെ കെട്ടുപിണയുന്ന കോഡുകളെ കുരുക്കഴിച്ച് ശീതികരിച്ച മുറിയിലായിരുന്നു എകദ്ദേശം കുറേ കാലം.
ഇന്ന് അദ്ദേഹം ഇന്ത്യയുടെ എത്തനിക്ക് ഹാക്കര്‍സ്സില്‍ പ്രധാനിയാണ്. മിലിറ്ററി ഇന്റലിജന്റ്സ്, റോ, എന്നീ പ്രമുഖ എജന്‍സ്സികളുടെ മുഖ്യ സൈബര്‍ ഉപദ്ദേശകനാണ്.
ഒരു പ്രൈവെറ്റ് ഡിക്റ്റടീവ് അസ്സോസ്സിയേഷന്റെ മീറ്റില്‍ വച്ചാണ് മാഡവുമായി കാണുന്നതും അടുത്തിടപഴുകുന്നതും. മാഡത്തിന്റെ എത്തനിക്ക് ഡാര്‍ക്ക് ലോ എന്ന ആശയം പഴയ സമര നായകന് വളരെ ഇഷ്ടപ്പെട്ടു. പണത്തിന്റേയും അധികാരത്തിന്റേയും ബലത്തില്‍
💬 Comments
View all comments